
കൊച്ചി: ജപ്പാനിലെ രണ്ടാമത്തെ വലിയ ബാങ്കായ സുമിട്ടോമോ മിത്‌സൂയി ഫിനാൻഷ്യൽ ഗ്രൂപ്പ് യെസ് ബാങ്കിലെ ഓഹരി വിഹിതം 5% കൂടി ഉയർത്തിയേക്കും.
ഇത് സാധ്യമാവുകയാണങ്കിൽ , ജപ്പാൻ ബാങ്കിന്റെ യെസ് ബാങ്കിലെ ഓഹരി പങ്കാളിത്തം 25 ശതമാനമായി ഉയരും.
ഇതിനായി യുഎസ് നിക്ഷേപക സ്ഥാപനമായ കാർലൈലിൽ നിന്നും ചെറുകിട നിക്ഷേപകരിൽ നിന്നും യെസ് ബാങ്കിന്റെ 110 കോടി ഡോളർ മൂല്യമുള്ള ഓഹരികൾ വാങ്ങാനാണ് മിത്‌സൂയി ബാങ്ക് ശ്രമിക്കുന്നത്.
ഇതു കൂടാതെ യെസ് ബാങ്ക് ഇറക്കിയ ഓഹരികളാക്കി മാറ്റാവുന്ന കടപ്പത്രത്തിൽ 680 ദശ ലക്ഷം കോടി ഡോളർ ജപ്പാൻ ബാങ്ക് നിക്ഷേപിച്ചേക്കും. ഇതോടെ മിത്‌സൂയിയുടെ ഓഹരി പങ്കാളിത്തം 25 ശതമാനത്തിനു മുകളിലാകും.