ഭൂട്ടാനിലെ പ്രധാന ഊര്‍ജ്ജ പദ്ധതികള്‍ക്ക് ഇന്ത്യയുടെ 4000 കോടി രൂപ ധനസഹായംചില്ലറ പണപ്പെരുപ്പം ഒക്ടോബറില്‍ എക്കാലത്തേയും താഴ്ന്ന നിരക്കിലെത്തിരണ്ടാംപാദ വളര്‍ച്ച അനുമാനം 7.2 ശതമാനമാക്കി ഇന്ത്യ റേറ്റിംഗ്‌സ് ആന്റ് റിസര്‍ച്ച്സാമ്പത്തിക വളർച്ചയ്ക്ക് വിലങ്ങ് വെക്കുന്ന ചരക്ക് നീക്കം30 വര്‍ഷങ്ങള്‍ക്ക് ശേഷം ടോള്‍ നയം അഴിച്ചുപണിയാന്‍ കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയിലെ പഞ്ചസാര ഉപയോഗം 1.5 ദശലക്ഷം ടൺ കുറഞ്ഞേക്കും

ന്യൂഡൽഹി: ഈ വർഷം ഇന്ത്യയിലെ പഞ്ചസാര ഉപയോഗം 1.5 ദശലക്ഷം ടൺ കുറയുമെന്ന് കണക്കുകൂട്ടൽ. ഇന്ത്യൻ ഷുഗർ ആൻഡ് ബയോ-എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ (ഇസ്മ) കണക്കുകൾ പ്രകാരമാണ് പഞ്ചസാര ഉപയോഗം കുറയുമെന്ന മുന്നറിയിപ്പ്. 2024–2025 പഞ്ചസാര വർഷത്തിലാണ് ഉപയോഗം കുറയുക. ഒക്ടോബർ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവാണ് ഒരു പഞ്ചസാര വർഷമായി കണക്കാക്കുന്നത്.

2024-25 പഞ്ചസാര വർഷത്തിൽ ഇന്ത്യയുടെ പഞ്ചസാര ഉപഭോഗം 28 ദശലക്ഷം ടണ്ണായിരിക്കുമെന്ന് ഇസ്മ കണക്കുകൂട്ടുന്നു, ഇത് മുൻ വർഷത്തെക്കാൾ ഏകദേശം 1.5 ദശലക്ഷം ടൺ കുറവായിരിക്കും. ഈ വർഷത്തെ ആദ്യ നാലു മാസത്തെ (2024-25 പഞ്ചസാര സീസൺ) ആഭ്യന്തര വിൽപന കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 0.7 ദശലക്ഷം ടൺ കുറവാണ്.

X
Top