ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

ബാലാജി അമീന്‍സിന്റെ അനുബന്ധ സ്ഥാപനം ഐപിഒയ്ക്കായി ഡിആര്‍എച്ച്പി സമര്‍പ്പിച്ചു

മുംബൈ: ബാലാജി അമീന്‍സിന്റെ അനുബന്ധ സ്ഥാപനമായ ബാലാജി സ്‌പെഷ്യാലിറ്റി കെമിക്കല്‍സ് ലിമിറ്റഡ് (ബിഎസ് സിഎല്‍)ഐപിഒയ്ക്ക് ഒരുങ്ങുന്നു. ഇതിനായി കമ്പനി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) സെബിയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ചു. 250 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 2.6 കോടി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഓഫര്‍ ഫോര്‍ സെയ്ല്‍ വഴി നിലവിലെ ഉടമകള്‍ ഓഹരികള്‍ ഓഫ് ലോഡ് ചെയ്യും. ബാലാജി സ്‌പെഷ്യാലിറ്റി കെമിക്കല്‍സ് മോണോഇഥനോള്‍ അമൈന്‍ പ്രക്രിയ ഉപയോഗിച്ച് എഥിലീന്‍ ഡയമിന്‍ , പൈപ്പ്‌റാസൈന്‍ അന്‍ഹൈഡ്രസ് , ഡൈതിലെനെട്രിയാമൈന്‍ ), അമിനോഎഥൈല്‍ എത്തനോലമൈന്‍, അമിനോഎഥൈല്‍ പൈപറേസിന്‍ തുടങ്ങിയ രാസവസ്തുക്കള്‍ നിര്‍മ്മിക്കുന്നു. സ്‌പെഷ്യാലിറ്റി കെമിക്കല്‍സ്, അഗ്രോകെമിക്കല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് വ്യവസായങ്ങളാണ് ഈ കെമിക്കലുകള്‍ ഉപയോഗപ്പെടുത്തുന്നത്.

2021 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച്, ബാലാജി അമീന്‍സിന് ബിഎസ്സിഎല്ലില്‍ 55% ഓഹരിയാണുള്ളത്. ഇത് 2010ല്‍ സംയോജിപ്പിക്കപ്പെട്ടു. 2021ല്‍ കമ്പനി 1,81,32,18,571 രൂപ വരുമാനവും 11,78,45,833 ലാഭവും രേഖപ്പെടുത്തി.

X
Top