ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

പി എസ് യു ബാങ്കുകളുടെ സബ്സിഡറികൾ ലിസ്റ്റ് ചെയ്തേക്കും

പൊതുമേഖലാ ബാങ്കുകളുടെ സബ്സിഡറികളും സംയുക്ത സംരംഭങ്ങളും ലിസ്റ്റ് ചെയ്യാനുള്ള പദ്ധതികൾക്ക് വേഗം കൂട്ടണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.

ഇത്തരത്തിലുള്ള 15 പൊതുമേഖല കമ്പനികളുടെ ഐപിഒകൾ നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ കമ്പനികളുടെ ഭരണം മെച്ചപ്പെടുത്താനും പൊതു വിപണി വഴി മൂല്യം വർധിപ്പിക്കാനും ഉദ്ദേശിച്ചാണ് ലിസ്റ്റിംഗ് നടത്തുന്നത്.

രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്ക് ആയ എസ്ബിഐയുടെ സബ്സിഡറികളായ എസ്ബിഐ ജനറൽ ഇൻഷുറൻസിന്റെയും എസ്ബിഐ പെയ്മെൻറ് സർവീസസിന്റെയും ലിസ്റ്റിംഗ് പരിഗണനയിൽ ഉണ്ട്.

2009 ഫെബ്രുവരി 24ന് സ്ഥാപിതമായ എസ്ബിഐ ജനറൽ ഇൻഷുറൻസ് കമ്പനി കഴിഞ്ഞ സാമ്പത്തിക വർഷം 509 കോടി രൂപ ലാഭമാണ് കൈവരിച്ചത്.

എസ്ബിഐക്ക് ഈ കമ്പനിയിൽ 68.99 ശതമാനം ഓഹരി ഉടമസ്ഥതയാണ് ഉള്ളത്. മറ്റൊരു സബ്സിഡറി ആയ എസ്ബിഐ പേമെന്റ് സർവീസസിൽ എസ്ബിഐയുടെ ഓഹരി ഉടമസ്ഥത 74 ശതമാനമാണ്.

കാനറാ ബാങ്കിന്റെ സംയുക്ത സംരംഭമായ കാനറ റൊബോക്കോ എഎംസി ലിസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. മറ്റൊരു സംയുക്ത സംരംഭമായ കാനറ എച്ച്എസ്ബിസി ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ ഐപിഒ നടത്താനും പദ്ധതിയുണ്ട്.

സബ്സിഡറികളും സംയുക്ത സംരംഭങ്ങളും ലിസ്റ്റ് ചെയ്യാനുള്ള പദ്ധതികൾക്ക് വേഗം കൂട്ടണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ടിനെ തുടർന്ന് ഇന്ന് പൊതുമേഖലാ ബാങ്കുകളുടെ ഓഹരി വില ഉയർന്നു.

X
Top