തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

ശക്തമായ നിക്ഷേപക താൽപ്പര്യം സ്വർണ്ണ ഡിമാൻഡ് വർദ്ധിപ്പിക്കുന്നു

വേൾഡ് ഗോൾഡ് കൗൺസിലിന്‍റെ 2025 രണ്ടാം പാദത്തിലെ ഗോൾഡ് ഡിമാൻഡ് ട്രെൻഡ്സ് റിപ്പോർട്ട് വെളിപ്പെടുത്തുന്നത്, മൊത്തം ത്രൈമാസ സ്വർണ്ണ ഡിമാൻഡ് (ഓ.ടി.സി. ഉൾപ്പെടെ[1]) 1,249 ടണ്ണിലെത്തിയെന്നാണ്.

ഉയർന്ന വില അന്തരീക്ഷത്തിനിടയിലും ഇത് വാർഷികാടിസ്ഥാനത്തിൽ 3% വർദ്ധനവാണ്. പ്രവചനാതീതമായ ഭൗമരാഷ്ട്രീയ സാഹചര്യവും വിലക്കയറ്റവും ഡിമാൻഡിനെ നിലനിർത്തിയതിനാൽ, ശക്തമായ സ്വർണ്ണ നിക്ഷേപ പ്രവാഹമാണ് ത്രൈമാസ വളർച്ചയ്ക്ക് പ്രധാനമായും കാരണമായത്.

2024 രണ്ടാം പാദത്തിലെ ചെറിയ ഔട്ട്ഫ്ലോകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഈ പാദത്തിൽ 170 ടൺ നിക്ഷേപം ഉണ്ടായതോടെ, മൊത്തം ഡിമാൻഡിന്‍റെ ഒരു പ്രധാന ഘടകമായി ഗോൾഡ് ഇ.ടി.എഫ്. നിക്ഷേപം തുടർന്നു.

യു.എസ്. പ്രവാഹങ്ങൾക്കൊപ്പം ഏഷ്യൻ-ലിസ്റ്റഡ് ഫണ്ടുകളാണ് 70 ടണ്ണിൽ പ്രധാന സംഭാവന നൽകിയത്. ഒന്നാം പാദത്തിലെ റെക്കോർഡ് നിക്ഷേപത്തോടൊപ്പം, ആഗോള സ്വർണ്ണ ഇ.ടി.എഫ്. ഡിമാൻഡ് 397 ടണ്ണിലെത്തി, ഇത് 2020 ന് ശേഷമുള്ള ഏറ്റവും ഉയർന്ന ആദ്യ പകുതിയിലെ ആകെത്തുകയാണ്.

ബാറുകളിലും നാണയങ്ങളിലുമുള്ള മൊത്തം നിക്ഷേപം 307 ടൺ കൂടി, കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 11% വർദ്ധന. മുൻവർഷത്തെ അപേക്ഷിച്ച് 44% വർധനവോടെ 115 ടണ്ണിലെത്തിച്ച ചൈനീസ് നിക്ഷേപകരാണ് മുന്നണിയിൽ.

അതേസമയം ഇന്ത്യൻ നിക്ഷേപകർ രണ്ടാം പാദത്തിൽ അവരുടെ ഹോൾഡിംഗുകളിൽ കൂട്ടിച്ചേർക്കൽ തുടർന്നു -ആകെ 46 ടൺ. രണ്ടാം പാദത്തിൽ യൂറോപ്യൻ അറ്റ നിക്ഷേപം ഇരട്ടിയിലധികം വർദ്ധിച്ച് 28 ടണ്ണായി ഉയരുകയും, യു.എസ്. ബാർ, നാണയ ഡിമാൻഡ് പകുതിയായി കുറഞ്ഞ് 9 ടണ്ണാവുകയും ചെയ്തതോടെ പാശ്ചാത്യ വിപണികളിൽ വ്യത്യസ്തമായ പ്രവണതകൾ ഉയർന്നുവന്നു.

സെൻട്രൽ ബാങ്കുകൾ 2025 രണ്ടാം പാദത്തിൽ 166 ടൺ കൂടി കൂട്ടിച്ചേർത്തുകൊണ്ട്, മന്ദഗതിയിലാണെങ്കിലും, വാങ്ങൽ തുടർന്നു. ഈ മാന്ദ്യം ഉണ്ടായിരുന്നിട്ടും, സാമ്പത്തിക, ഭൗമരാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനാൽ കേന്ദ്ര ബാങ്കുകളുടെ വാങ്ങൽ ഗണ്യമായി ഉയർന്ന തലത്തിൽ നിലനിന്നു.

ഞങ്ങളുടെ വാർഷിക സെൻട്രൽ ബാങ്ക് സർവേ[2] കാണിക്കുന്നത്, അടുത്ത 12 മാസത്തിനുള്ളിൽ ആഗോള സെൻട്രൽ ബാങ്ക് സ്വർണ്ണ ശേഖരം വർദ്ധിക്കുമെന്ന് 95% റിസർവ് മാനേജർമാരും വിശ്വസിക്കുന്നുണ്ടെന്നാണ്.

ആഭരണങ്ങളുടെ ഡിമാൻഡിൽ തുടർച്ചയായ ഇടിവ് സംഭവിച്ചു, ഉപഭോഗം 14% കുറഞ്ഞ്, 2020ൽ കോവിഡ് മഹാമാരി സമയത്ത് കണ്ട ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപത്തെത്തി. ചൈനയിലെ ആഭരണ ഡിമാൻഡ് 20% കുറഞ്ഞു, ഇന്ത്യയിലെ ഡിമാൻഡ് 17% കുറഞ്ഞു.

എന്നിരുന്നാലും, മൂല്യത്തിന്‍റെ കാര്യത്തിൽ ആഗോള ആഭരണ വിപണി മൊത്തം 36 ബില്യൺ യു.എസ്. ഡോളറായി വർദ്ധിച്ചു.

X
Top