അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഇന്ത്യയിലെ ആദ്യ സമഗ്ര എഐ ഫിലിം മേക്കിംഗ് കോഴ്സുമായി സ്റ്റോറി ടെല്ലിംഗ്

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ സമഗ്ര എഐ ഫിലിം മേക്കിങ് കോഴ്സുമായി സ്കൂൾ ഓഫ് സ്റ്റോറി ടെല്ലിംഗ് വരുന്നു. sostorytelling.com എന്ന പോർട്ടലും സ്കൂളിന്റെ ലോഞ്ചും തെന്നിന്ത്യൻ സൂപ്പർ താരവും എംപിയുമായ കമൽഹാസൻ പ്രകാശനം ചെയ്തു. കേരളം ലോകത്തിന് എന്നും മാതൃകയായിട്ടുള്ള അതിന്റെ സാമൂഹിക വികസന സൂചികയ്ക്കും കാലോചിതമായ സാങ്കേതികവിദ്യകളെ സ്വാംശീകരിക്കുന്നതിനുള്ള ഇച്ഛാശക്തിക്കും ശക്തി പകരുന്ന വിധം ഒരു എഐ അധിഷ്ഠിത ഫ്യൂച്ചർ സ്റ്റോറി ടെല്ലിംഗ് സ്കൂൾ ആരംഭിക്കാൻ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി ആസ്ഥാനമായി ഹൈബ്രിഡ് മാതൃകയിലുള്ള എഐ ഇന്റഗ്രേറ്റഡ് ഫിലിം മേക്കിംഗ് കോഴ്സുകളാണ് ആദ്യ ഘട്ടത്തിൽ സ്കൂളിൽ നിന്നുണ്ടാവുക. എഐ ക്രിയേറ്റീവ് ഇൻഡസ്ട്രി ട്രെയ്നറും മാധ്യമ പ്രവർത്തകനുമായ വരുൺ രമേഷാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. തെന്നിന്ത്യൻ സിനിമയിലെ പ്രഗത്ഭരായ സിനിമാ പ്രവർത്തകരും എഐ സാങ്കേതിക രംഗത്തെ പ്രമുഖരും അടങ്ങുന്ന ടീമാണ് സ്കൂളിന്റെ ഏറ്റവും വലിയ പ്രത്യേകത. സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്നവരെയും  ക്രിയേറ്റീവ് രംഗത്ത് പണിയെടുക്കുന്നവരെയും ഒന്നിപ്പിക്കുക എന്നതാണ് സ്ക്കൂൾ ഓഫ് സ്റ്റോറിടെല്ലിങ്ങിന്റെ ലക്ഷ്യം. ഓൺലൈൻ ക്ലാസുകളും ലൈവ് വർക്ക് ഷോപ്പുകളും കൂടാതെ എല്ലാ മാസവും കൊച്ചിയിൽ മലയാള സിനിമയിലെയും കണ്ടന്റ് ക്രിയേഷനിലെയും പ്രമുഖരുടെ എഐ  ക്രിയേറ്റീവ് വർക്ക്ഷോപ്പുകളും ഉണ്ടാവും.

X
Top