തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

52 ആഴ്ച ഉയരം കൈവരിച്ച ഓഹരികള്‍

ന്യൂഡല്‍ഹി: ഗ്രീന്‍ലാം ഇന്‍ഡ്, ഡൈനാമിക് കേബിള്‍സ്, ജിന്‍ഡാല്‍ ഡ്രില്ലിംഗ്, ഫെഡറല്‍ മൊഗുള്‍, വി-മാര്‍ക് ഇന്ത്യ എന്നിവയുടെ ഓഹരികള്‍ എന്‍എസ്ഇയില്‍ വെള്ളിയാഴ്ച 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.

എന്നിരുന്നാലും, ഇന്ത്യന്‍ എനര്‍ജി എക് സ്ച്, രചന ഇന്‍ഫ്രാസ്ട്രക്റ്റു, ഇന്‍ഫോലിയന്‍ റിസര്‍ച്ച്, പാരിന്‍ ഫര്‍ണിച്ചര്‍, ഫ്യൂച്ചര്‍ സപ്ലൈ ചെയിന്‍ തുടങ്ങിയ ഓഹരികള്‍ 52 ആഴ്ച താഴ്ച വരിച്ചു.

നിഫ്റ്റി50യില്‍ 15 ഓഹരികളാണ് മുന്നേറിയത്. 34 ഓഹരികള്‍ ഇടിവ് നേരിട്ടു. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, പവര്‍ ഗ്രിഡ്, ആക്സിസ് ബാങ്ക്, എല്‍ ആന്‍ഡ് ടി, അദാനി ഇഎന്‍ടി. ഹീറോ മോട്ടോകോര്‍പ്പ്, ഐഷര്‍ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ലൈഫ്, ദിവിസ് ലാബ്സ്, ടാറ്റ സ്റ്റീല്‍ എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്.

സെന്‍സെക്‌സ് 223.01 പോയിന്റ് അഥവാ 0.35 ശതമാനം താഴ്ന്ന് 62625.63 ലെവലിലും നിഫ്റ്റി 71 പോയിന്റ് അഥവാ 0.38 ശതമാനം താഴ്ന്ന് 18563.40 ലെവലിലുമാണ് ക്ലോസ് ചെയ്തത്.

X
Top