ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

1 ലക്ഷം രൂപ നിക്ഷേപം മൂന്ന് വര്‍ഷത്തില്‍ 9.50 ലക്ഷം രൂപയാക്കിയ മള്‍ട്ടിബാഗര്‍

ന്യൂഡല്‍ഹി: മള്‍ട്ടിബാഗര്‍ ഒപ്റ്റിമസ് ഇന്‍ഫ്രാകോം ലിമിറ്റഡിന്റെ ഓഹരികള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ മികച്ച വരുമാനം നല്‍കി. 2020 ജൂണ്‍ 16 ന് 23.95 രൂപയില്‍ ക്ലോസ് ചെയ്ത മള്‍ട്ടിബാഗര്‍ സ്റ്റോക്ക് 2023 ജൂണ്‍ 16 ന് ബിഎസ്ഇയില്‍ 227.65 രൂപയായി ഉയര്‍ന്നു. ടെലികോം ഉപകരണ കമ്പനിയായ ഒപ്റ്റിമസ് ഇന്‍ഫ്രാകോമിന്റെ ഓഹരികളില്‍ മൂന്ന് വര്‍ഷം മുമ്പ് നിക്ഷേപിച്ച ഒരു ലക്ഷം രൂപ ഇന്ന് 9.50 ലക്ഷം രൂപയായി മാറിയിരിക്കും.

ഈ കാലയളവില്‍ സെന്‍സെക്സ് 88.62 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. അതേസമയം ജൂണ്‍ 16 ന് ഒപ്റ്റിമസ് ഇന്‍ഫ്രാകോം ഓഹരികള്‍ ബിഎസ്ഇയില്‍ 1.19 ശതമാനം ഇടിഞ്ഞ് 227.65 രൂപയിലെത്തി. കഴിഞ്ഞ മൂന്ന് സെഷനുകളായി സ്റ്റോക്ക് ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്.

ഒരു വര്‍ഷത്തിനുള്ളില്‍ ഓഹരി 13.32 ശതമാനവും 2023 ല്‍ 26 ശതമാനവും ഇടിഞ്ഞു. എന്നിരുന്നാലും, ഒരു മാസത്തിനുള്ളില്‍ 39% റിട്ടേണ്‍ നല്‍കി. 52 ആഴ്ച ഉയരം ഡിസംബര്‍,2022 ലെ 376 രൂപയും താഴ്ച 160.45 രൂപയുമാണ്. റ

ിലേറ്റീവ് സ്ട്രെങ്ത് ഇന്‍ഡെക്സ് (ആര്‍എസ്ഐ) 56 രൂപയിലായതിനാല്‍ അമിത വില്‍പന,വാങ്ങല്‍ ഘട്ടങ്ങളിലല്ല. 20,50,133 മൂവിംഗ് ആവറേജുകള്‍ക്ക് മുകളിലുള്ള ഓഹരി 5,200 മൂവിംഗ് ആവറേജുകള്‍ക്ക് താഴെയാണ്. നാലാംപാദത്തില്‍ കമ്പനി 17.22 കോടി രൂപയുടെ അറ്റാദായമാണ് നേടിയത്.

മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 508 ശതമാനം കൂടുതല്‍. വില്‍പന 75.06 ശതമാനം ഉയര്‍ന്ന് 340.50 കോടി രൂപയായി. ഇന്ത്യന്‍ മൊബിലിറ്റി ഇക്കോസിസ്റ്റത്തിലെ മുന്‍നിര കമ്പനിയാണ് ഒപ്റ്റിമസ്.

25 വര്‍ഷത്തെ അനുഭവ സമ്പത്തുണ്ട്.

X
Top