അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

രണ്ട് സെഷനുകളില്‍ 44 ശതമാനമുയര്‍ന്ന് ഓഹരി, വിജയ് കേഡിയയ്ക്ക് പറയാനുള്ളത്

ന്യൂഡല്‍ഹി: ടെസ്ല പവര്‍ യുഎസ്എ ബ്രാന്‍ഡിന് കീഴില്‍ ബാറ്ററികള്‍ നിര്‍മ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനും നിയുക്തമായതായി ഊര്‍ജ ഗ്ലോബല്‍ ജൂണ്‍ 8 ന് അറിയിച്ചു. ഇതോടെ രണ്ട് സെഷനില്‍ 44 ശതമാനം കമ്പനി ഓഹരി ഉയര്‍ന്നു. 8.85 രൂപയില്‍ നിന്നും സ്റ്റോക്ക് 12.74 രൂപയാകുകയായിരുന്നു.

”ലിസ്റ്റുചെയ്ത ഒരു ഇന്ത്യന്‍ കമ്പനി അമേരിക്കന്‍ കമ്പനിയുമായി കരാറിലെത്തി എന്ന വാര്‍ത്ത ആവേശത്തോടെയാണ് വായിച്ചത്. എന്നാല്‍ ഇത് എലോണ്‍ മസ്‌കിന്റെ ടെസ്ലയല്ല. ടെസ്ലയുടെ പേരിലുള്ള ഡല്‍ഹി ആസ്ഥാനമായുള്ള യുഎസ്എ സബ്‌സിഡിയറിയുടേതാണെന്ന് ഗൃഹപാഠം ചെയ്തതില്‍ നിന്ന് വ്യക്തമായി. കാളച്ചന്ത നീണാള്‍ വാഴട്ടെ, ” എന്നാണ് ഇത് സംബന്ധിച്ച് പ്രമുഖ നിക്ഷേപകന്‍ വിജയ് കേഡിയ ട്വീറ്റ് ചെയ്തത്.

ഊര്‍ജ ഗ്ലോബല്‍ ലിമിറ്റഡ്,പുനരുപയോഗ ഊര്‍ജ മേഖലയിലെ പ്രമുഖ സ്ഥാപനമാണ്. ഓഫ് ഗ്രിഡ്, ഗ്രിഡ് കണക്റ്റഡ്, വികേന്ദ്രീകൃത സോളാര്‍ ആപ്ലിക്കേഷനുകള്‍ എന്നിവയുടെ വികസനത്തിലും പ്രവര്‍ത്തനത്തിലും ഏര്‍പ്പെടുന്നു. ഗ്ലോബല്‍ സോളാര്‍ ഉല്‍പ്പന്നങ്ങളുടെയും ലെഡ്-ആസിഡ് ബാറ്ററികളുടെയും വ്യാപാരവും നിര്‍വഹിക്കുന്നു.

ഇന്ത്യാ ഗവണ്‍മെന്റിന് കീഴിലുള്ള ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയത്തിന്റെ (എംഎന്‍ആര്‍ഇ) അംഗീകൃത ചാനല്‍ പങ്കാളിയാണ്. 3 വര്‍ഷത്തില്‍ 207 ശതമാനം ഉയര്‍ന്ന കമ്പനി ഓഹരി 5 വര്‍ഷത്തില്‍ 173 ശതമാനത്തിന്റെ നേട്ടമുണ്ടാക്കി.

5 വര്‍ഷത്തില്‍ 30 ശതമാനം സിഎജിആറിലാണ് വളര്‍ച്ച.വെള്ളിയാഴ്ച 20 ശതമാനം ഉയര്‍ന്ന് ഓഹരി 10.62 രൂപയിലെത്തി.

X
Top