വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോരാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമില്ലെന്ന് എണ്ണക്കമ്പനികൾഇന്ത്യയുടെ പാചകവാതക ഇറക്കുമതി പകുതിയായിഇന്ത്യയുടെ ജിഡിപി നിരക്ക് കുറയുമെന്ന മുന്നറിയിപ്പുമായി ഗീത ഗോപിനാഥ്8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യ

17 ദിവസങ്ങളില്‍ 106 ശതമാനം വളര്‍ന്ന് റിയാലിറ്റി ഓഹരി

മുംബൈ: തുടര്‍ച്ചയായി 5 സെഷനുകളില്‍ അപ്പര്‍ സര്‍ക്യൂട്ടിലെത്തിയ ഓഹരിയാണ് ഡിബി റിയാലിറ്റിയുടേത്. വെള്ളിയാഴ്ച 10.86 മില്ല്യണ്‍ ഇക്വിറ്റി ഓഹരികള്‍ കൈമാറിയപ്പോള്‍ 1.66 മില്ല്യണ്‍ ഓഹരികള്‍ക്കുള്ള ഓര്‍ഡറുകള്‍ ബാക്കിയായി. കഴിഞ്ഞയാഴ്ച 27 ശതമാനം നേട്ടം കുറിയ്ക്കാനുമായി.

അദാനി ഗ്രൂപ്പ് ഏറ്റെടുക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തയാണ് ഓഹരിയെ ഉയരങ്ങളിലെത്തിക്കുന്നത്. ഏറ്റെടുപ്പിന് ശേഷം അദാനി റിയാലിറ്റി എന്ന് പുനര്‍നാമകരണം ചെയ്യപ്പെടുന്ന കമ്പനിയില്‍ കൂടുതല്‍ ഇക്വിറ്റി ഇന്‍ഫ്യൂഷനുമുണ്ടാകും, ദ ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ ഓഗസ്റ്റ് 23 തൊട്ടുള്ള 17 ട്രേഡിംഗ് സെഷനുകളില്‍ ഓഹരി 106 ശതമാനത്തിന്റെ ഉയര്‍ച്ച നേടുകയായിരുന്നു. ഫെബ്രുവരി 14, 2022 ലെ 133.85 രൂപയാണ് 52 ആഴ്ച ഉയരം. സെപ്തംബര്‍ 2021 ലെ 25.10 രൂപ 52 ആഴ്ച താഴ്ചയുമാണ്.

X
Top