കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ഓഗസ്റ്റ് 15 ന് വിപണി അവധി, ഓഗസ്റ്റ് 16 ന് സെറ്റില്‍മെന്റ് അവധി

കൊച്ചി: സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്ന വ്യാപാരികള്‍, അല്ലെങ്കില്‍ ഇക്വിറ്റികളില്‍ തങ്ങളുടെ ട്രേഡിംഗ് സെറ്റില്‍മെന്റ് പ്രതീക്ഷിക്കുന്നവര്‍, വരുന്ന രണ്ട് അവധി ദിനങ്ങളെ കണക്കിലെടുക്കേണ്ടതുണ്ട്. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15ന് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് വ്യാപാര അവധിയായിരിക്കും. അതായത് തിങ്കളാഴ്ച ഓഹരി വിപണിയില്‍ വ്യാപാരം അനുവദിക്കില്ല.

വ്യാപാരത്തിനായി ചൊവ്വാഴ്ച മാര്‍ക്കറ്റ് തുറന്നിരിക്കുമെങ്കിലും, പാര്‍സി പുതുവര്‍ഷത്തിന്റെ ഭാഗമായി ഈ ദിവസം ഡിപ്പോസിറ്ററികള്‍ അടച്ചിടും. അതായത്, ശനിയാഴ്ച മുതല്‍ തിങ്കള്‍ വരെ നീണ്ട വാരാന്ത്യ അവധിയ്ക്ക് ശേഷം ചൊവ്വാഴ്ച വ്യാപാരം പുനരാരംഭിക്കും. പക്ഷേ, പാഴ്‌സി പുതുവത്സരം പ്രമാണിച്ച് ഓഗസ്റ്റ് 16ന് സെറ്റില്‍മെന്റ് അവധിയുണ്ട്. സെറ്റില്‍മെന്റ് അവധികളും വ്യാപാര അവധികളും വ്യത്യസ്തമാണ്.

സെറ്റില്‍മെന്റ് അവധി സ്‌റ്റോക്കുകളിലെ ഇടപാടിന്റെ നിര്‍വ്വഹണം ഒരു ദിവസം വൈകിപ്പിക്കുന്നു. അതായത് ഓഗസ്റ്റ് 16ന് ഒരു സെറ്റില്‍മെന്റ് ഹോളിഡേ ആയതിനാല്‍ വ്യാപാരം നടക്കുമെങ്കിലും സെറ്റില്‍മെന്റ് നടക്കില്ല. തുകയും ഓഹരികളും ഡീമാറ്റില്‍ ക്രെഡിറ്റാകുന്നത് വൈകും. ട്രേഡിംഗ് ദിവസം+2 ദിവങ്ങള്‍ (ടി+2) സെറ്റില്‍മെന്റാണ് ഇന്ത്യന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ പിന്തുടരുന്നത്.

X
Top