പ്രത്യക്ഷ നികുതി വരുമാനത്തില്‍ വര്‍ദ്ധനഏഷ്യ-പസിഫിക് രാജ്യങ്ങളിലേക്ക് ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക്ബജറ്റില്‍ പ്രതീക്ഷകളുമായി നിത്യോപയോഗ സാധന വിപണികേന്ദ്ര ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ചേക്കില്ല; വ്യവസ്ഥകളും നടപടികളും പരിഷ്‌കരിച്ചേക്കും21,000 കോടി രൂപയുടെ കമ്മി: പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് കേരളം

ജനുവരി 15ന്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകള്‍ക്ക്‌ അവധി

മുംബൈ: മഹാരാഷ്‌ട്രയില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്‌ നടക്കുന്നതിനാല്‍ ജനുവരി 15 വ്യാഴാഴ്‌ച ബിഎസ്‌ഇയും എന്‍എസ്‌ഇയും തുറന്നു പ്രവര്‍ത്തിക്കില്ല. ജനുവരി 15ന്‌ കാലയളവ്‌ അവസാനിക്കുന്ന ഓഹരി ഡെറിവേറ്റീവ്‌ കരാറുകള്‍ അവധി മൂലം ജനുവരി 14ന്‌ തന്നെ എക്‌സ്‌പയറി ആകും.

നേരത്തെ ജനുവരി 15ന്‌ സെറ്റില്‍മെന്റുകള്‍ക്ക്‌ അവധി ആയിരിക്കുമെന്നാണ്‌ ബിഎസ്‌ഇയും എന്‍എസ്‌ഇയും അറിയിച്ചിരുന്നത്‌. പുതുക്കിയ സര്‍ക്കുലറുകളില്‍ വ്യാപാരത്തിനും അവധി ഏര്‍പ്പെടുത്തി. ജനുവരി 15ന്‌ മഹാരാഷ്‌ട്രയില്‍ പൊതു അവധിയാണ്‌.

ഫെബ്രുവരി ഒന്ന്‌ ഞായറാഴ്‌ച കേന്ദ്ര ബജറ്റ്‌ അവതരിപ്പിക്കുന്നതിനാല്‍ അന്ന്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിച്ചേക്കും.

ബജറ്റ്‌ ദിവസത്തെ വ്യാപാരം നിക്ഷേപകര്‍ക്ക്‌ നഷ്‌ടപ്പെടാതിരിക്കാനാണ്‌ ഇത്‌. ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ്‌ ഇതുവരെ വന്നിട്ടില്ല.

X
Top