
ന്യൂഡല്‍ഹി: സാമ്പത്തികവളര്‍ച്ച ഉറപ്പുവരുത്തുന്നതിന് 2030 ഓടെ രാജ്യം 4.5 ട്രില്യണ്‍ രൂപയുടെ അടിസ്ഥാന സൗകര്യ നിക്ഷേപം നടത്തണമെന്ന് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡവലപ്പ്‌മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) ചെയര്‍മാന്‍ ശിവസുബ്രഹ്‌മണ്യന്‍ രമണ്‍. നാഷണല്‍ ബാങ്ക് ഫോര്‍ ഫൈനാന്‍സിംഗ് ഇന്‍ഫ്രാസ്ട്രക്ച്വര്‍ ആന്റ് ഡവലപ്പ്‌മെന്റ് (നാബ്ഫിഡ്) സംഘടിപ്പിച്ച അടിസ്ഥാനസൗകര്യ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിതി അയോഗും ലോകബാങ്കും ഇക്കാര്യം സ്ഥിരീകരിച്ചതായി അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യവികസനം തൊഴിലുകള്‍ ഉറപ്പുവരുത്തും. ചരക്ക് കൈമാറ്റം സുഗമമാക്കുക വഴി വ്യവസായങ്ങള്‍ വളരും. ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് പണം കണ്ടെത്തുന്ന മാര്‍ഗ്ഗങ്ങളില്‍ മാറ്റം വേണമെന്ന് രമണ്‍ നിര്‌ദ്ദേശിച്ചു.
വായ്പാപ്രവാഹം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) നടപടികള്‍ ചൂണ്ടിക്കാട്ടിയ അദ്ദേഹം പ്രൊവിഷനിംഗ് 5 ശതമാനത്തില്‍ നിന്നും ഒരു ശതമാനമായി കുറച്ചത് അടിസ്ഥാന സൗകര്യപദ്ധതികള്‍ പുന:രാരംഭിക്കാന്‍ സഹായിക്കുമെന്ന് പറഞ്ഞു.
നിയന്ത്രണങ്ങളിലെ ഈ ലഘൂകരണം പണലഭ്യത ഉറപ്പുവരുത്തുകയും ഫണ്ടുളിലേയ്ക്കുള്ള പ്രവേശനം സാധ്യമാക്കുകയും ചെയ്യും.