തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ഏപ്രില് -ജൂണ് കാലയളവില് ഇന്ത്യയുടെ സ്റ്റീല് ഉല് പ്പാദനം 8.37 ശതമാനം വളര് ച്ച കൈവരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ ക്രൂഡ് സ്റ്റീല്‍ ഉല്‍പാദനം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 8.37 ശതമാനം ഉയര്‍ന്ന് 33.63 മെട്രിക് ടണ്ണായി. ഉയര്‍ന്ന ഉല്‍പാദനവും ശേഷി വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും വര്‍ദ്ധിച്ചുവരുന്ന ഡിമാന്റ് നിറവേറ്റുമെന്ന് ഗവേഷണ സ്ഥാപനം സ്റ്റീല്‍മിന്റ് കുറിപ്പില്‍ പറയുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യ 31.03 ദശലക്ഷം ടണ്‍ (എംടി) സ്റ്റീലാണുത്പാദിപ്പിച്ചത്.

ഇന്ത്യയിലെ ഫിനിഷ്ഡ് സ്റ്റീല്‍ ഉല്‍പാദനം അവലോകന പാദത്തില്‍ 11.66 ശതമാനം ഉയര്‍ന്ന് 32.41 മെട്രിക് ടണ്ണായി.അതേസമയം ആഭ്യന്തര ഉരുക്ക് ഉപഭോഗം 10.16 ശതമാനം ഉയര്‍ന്ന് 30.29 മെട്രിക് ടണ്ണിലുമെത്തി.. 2023 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഉരുക്ക് ഇറക്കുമതി 1.40 മെട്രിക് ടണ്ണായി ഉയര്‍ന്നപ്പോള്‍ കയറ്റുമതി 6.39 ശതമാനം താഴ്ന്ന് 2.05 മെട്രിക് ടണ്ണായിട്ടുണ്ട്.

മുന്‍ വര്‍ഷത്തെ 1.17 മെട്രിക് ടണ്ണിനെ അപേക്ഷിച്ച് 19.54 ശതമാനം വര്‍ദ്ധനവാണ് ഇറക്കുമതിയിലുണ്ടായത്. ആഗോള ഡിമാന്‍ഡ് കുറഞ്ഞതും ചൈന ഓഫറില്‍ സ്റ്റീല്‍ നല്‍കിയതും ആഭ്യന്തര കയറ്റുമതിയെ ബാധിച്ചതായി വിദഗ്ധര്‍ പറയുന്നു.

വില അസമത്വവും ആഭ്യന്തര ഹോട്ട്-റോള്‍ഡ് കോയില്‍ (എച്ച്ആര്‍സി) വിലയും ഇറക്കുമതി ഉയര്‍ത്തി.

X
Top