സേവന പ്രവർത്തനങ്ങൾ സെപ്റ്റംബറിൽ 10 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 57.7 ആയിഭക്ഷ്യ എണ്ണ ഉല്‍പ്പാദനം കൂട്ടാന്‍ 10,000 കോടിയുടെ മിഷനുമായി കേന്ദ്രസർക്കാർ; കേരളത്തിന്റെ കാര്‍ഷിക മേഖലയിലും ഉണര്‍വ്വിന് സാധ്യതഇന്ത്യയിലാദ്യമായി ഒറ്റക്കപ്പലിൽനിന്ന് 10330 കണ്ടെയ്നറുകൾ കൈമാറ്റം ചെയ്ത് വിഴിഞ്ഞംപുനരുപയോഗ ഊർജ മേഖലയിൽ വിപ്ലവത്തിന് കേരളം; ബാറ്ററിയിൽ വൈദ്യുതി സംഭരിച്ച് ഉപയോഗം ‘ബെസ്’ ഒരുക്കുന്നു, പിപിപി മാതൃകയിൽ പ്രത്യേക നിർവഹണ ഏജൻസി രൂപീകരിക്കാൻ കെഎസ്ഇബിസെപ്‌റ്റംബറില്‍ എഫ്‌ഐഐകള്‍ നിക്ഷേപിച്ചത്‌ 57,359 കോടി രൂപ

കുത്തനെ ഇടിഞ്ഞ് സ്റ്റീല്‍ വില

ഭ്യന്തര സ്റ്റീല്‍ വില കുത്തനെ ഇടിഞ്ഞു. മുന്‍ മാസത്തേക്കാള്‍ 14 ശതമാനം മുതല്‍ 20 ശതമാനം വരെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്.
ഒരു ടണ്‍ സ്റ്റീലിന്റെ വിലയില്‍ 12,000- 15,000 രൂപയുടെ ഇടിവാണ് ഉണ്ടായത്.
ഇരുമ്പയിര്, കോക്കിംഗ് കല്‍ക്കരി തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ വില കുറയുന്നതിനാല്‍ സ്റ്റീല്‍ വിലയില്‍ വീണ്ടും ഇടിവ് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഡിമാന്‍ഡ് കുറഞ്ഞതും സ്റ്റോക്ക് കൂടിയതും ആഭ്യന്തര സ്റ്റീല്‍ വിലയെ പ്രതികൂലമായി ബാധിച്ചു.
ഹോട്ട്-റോള്‍ഡ് കോയിലിന്റെ (എച്ച്‌ആര്‍സി) വിലയില്‍ 18 ശതമാനമാണ് ഇടിവ് ഉണ്ടായത്. അതായത്, ഒരു ടണ്‍ എച്ച്‌ആര്‍സിയുടെ വില 64,000 രൂപയായി കുറഞ്ഞു. കൂടാതെ, റീബാര്‍ വില ടണ്ണിന് 61,000- 63,000 രൂപയായി കുറഞ്ഞു.

X
Top