ഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനംവമ്പൻ ‘ഡീലുമായി’കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യയിലേക്ക്കേന്ദ്രബജറ്റിലേക്ക് കണ്ണുംനട്ട് കേരളത്തിലെ മധ്യവർഗം

സ്‌റ്റീല്‍ വില കുതിച്ചുയരുന്നു

കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങളും അധിക ഇറക്കുമതി തീരുവയും ഉത്പാദന ചെലവിലെ വർദ്ധനയും സ്‌റ്റീല്‍ വില ഉയർത്തുന്നു. കഴിഞ്ഞ ദിവസം കമ്പനികള്‍ ഹോട്ട് റോള്‍ കോയിലിന്റെ(എച്ച്‌.ആർ.സി) വില ടണ്ണിന് 500 രൂപ മുതല്‍ 750 രൂപ വരെ വർദ്ധിപ്പിച്ചിരുന്നു.

നടപ്പു വർഷം രണ്ടാം തവണയാണ് കമ്പനികള്‍ സ്‌റ്റീല്‍ വില ഉയർത്തുന്നത്. ഡിസംബറിന് ശേഷം ഹോട്ട് റോള്‍ കൊയിലിന്റെ വില 3,000 രൂപ മുതല്‍ 5,250 രൂപ വർദ്ധിച്ച്‌ ടണ്ണിന് 50,500 രൂപ മുതല്‍ 51,750 രൂപ വരെയെത്തി.

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഇറക്കുമതി ചെലവ് കൂടിയതും വില വർദ്ധനയ്ക്ക് കാരണമായി. നടപ്പുസാമ്പത്തിക വർഷത്തെ ആദ്യ ഒൻപത് മാസങ്ങളില്‍ സ്‌റ്റീല്‍ ഉത്പന്നങ്ങളുടെ കയറ്റുമതി വർദ്ധനയും വില സമ്മർദ്ദം ശക്തമാക്കി.

ഏപ്രില്‍ മുതല്‍ നവംബർ വരെ കയറ്റുമതി 31 ശതമാനം ഉയർന്ന് 57.7 ലക്ഷം ടണ്ണിലെത്തി.

X
Top