കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി: കേന്ദ്രസർക്കാരിനെ വീണ്ടും സമീപിച്ച് കേരളംജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണല്‍ ഉടൻ പ്രവര്‍ത്തനക്ഷമമായേക്കുംവയോജന പാർപ്പിട വിപണി വൻ വളർച്ചയിലേക്ക്റഷ്യൻ എണ്ണ വാങ്ങിയതിന്റെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രംഇന്ത്യ 18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

2.12 ലക്ഷം കോടി രൂപ കടമെടുക്കാന്‍ തയ്യാറായി സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ബോണ്ടുകള്‍ വഴി 2.12 ലക്ഷം കോടി രൂപ കടമെടുപ്പ് നടത്തുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ജൂലൈയില്‍ 62640 കോടി രൂപയും ഓഗസ്റ്റില്‍ 81582 കോടി രൂപയും സെപ്തംബറില്‍ 67330 കോടി രൂപയുമാണ് സംസ്ഥാനങ്ങള്‍ കടമെടുപ്പ് നടത്തുക. ചൊവ്വാഴ്ചകളിലാണ് സംസ്ഥാനങ്ങളുടെ കട ലേലം നടക്കാറുള്ളത്.
ജൂലൈ- സെപ്തംബറില്‍ സംസ്ഥാനങ്ങള്‍ നടത്താനിരിക്കുന്ന കടമെടുപ്പ് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ 29 ശതമാനം കൂടുതലാണെന്നും റിസര്‍വ് ബാങ്ക് പറഞ്ഞു. 2021-22 സാമ്പത്തികവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 1.6 ലക്ഷം കോടി രൂപമാത്രമാണ് സംസ്ഥാനങ്ങള്‍ കടമായി വാങ്ങിയത്. അതേസമയം ഏപ്രില്‍ -ജൂണ്‍ മാസങ്ങളില്‍ വാങ്ങിയ കടം അതിലും കുറവാണ്.
വെറും 1.1 ലക്ഷം കോടി രൂപ മാത്രം. നിലവിലെ വിപണി സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ലേലം നഷ്ടപ്പെടുത്താത്ത രീതിയില്‍ നടത്തുമെന്നും ലഭ്യമായ വായ്പകള്‍ ഈ പാദത്തിലുടനീളം തുല്യമായി വിതരണം ചെയ്യുമെന്നും കേന്ദ്ര ബാങ്ക് അറിയിച്ചു. സംസ്ഥാന സര്‍ക്കാരുകളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും കൂടിയാലോചിച്ച് തീയതികളും ലേലത്തുകയും പരിഷ്‌കരിക്കാനുള്ള അവകാശവും ആര്‍ബിഐയില്‍ നിക്ഷിപ്തമാണ്.
സംസ്ഥാനങ്ങള്‍ നിലവില്‍ ആവശ്യത്തിന് പണകരുതലുണ്ടെന്ന് കണക്കുകള്‍ പറയുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞ കുറച്ച് മാസങ്ങളായി അവ കട വിപണിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

X
Top