മേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോട് മുഖം തിരിച്ച് ലോക രാജ്യങ്ങൾസൗരവൈദ്യുതിയ്ക്കുള്ള കേരളത്തിന്റെ ജനറേഷൻ ഡ്യൂട്ടി കേന്ദ്രനയത്തിന് വിരുദ്ധംഉദാരവൽക്കരണ നടപടികൾ ഊർജിതമാക്കുമെന്ന് വ്യവസായ സെക്രട്ടറിവിദേശ നാണയ ശേഖരത്തിൽ കുതിപ്പ്പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയിൽ മികച്ച വളര്‍ച്ച

മാന്‍ കാന്‍കോറിന് 2022-ലെ സംസ്ഥാന വ്യാവസായിക സുരക്ഷാ അവാര്‍ഡ്

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പിന്റെ 2022-ലെ സംസ്ഥാന വ്യാവസായിക സുരക്ഷാ പുരസ്‌കാരം ആഗോള എക്‌സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനിയായ മാന്‍ കാന്‍കോര്‍ കരസ്ഥമാക്കി. വന്‍കിട വ്യവസായങ്ങളുടെ വിഭാഗത്തിലാണ് കമ്പനി അവാര്‍ഡിന് അര്‍ഹമായത്.

മാന്‍ കാന്‍കോറിന്റെ എല്ലാ ഫാക്ടറികളിലും വ്യാവസായിക സുരക്ഷിതത്വത്തിനു നല്‍കുന്ന പ്രാധാന്യവും എല്ലാ വിഭാഗം തൊഴിലാളികളുടെയും സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനായുള്ള സുരക്ഷിത പ്രവര്‍ത്തന രീതികളും പരിഗണിച്ചാണ് അവാര്‍ഡ്.

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രി വി. ശിവന്‍കുട്ടിയില്‍ നിന്നും മാന്‍ കാന്‍കോര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഓപ്പറേഷന്‍സ് മാത്യു വര്‍ഗീസ്, അസോസിയേറ്റ് ഹെഡ് സേഫ്റ്റി ആന്‍ഡ് ഐആര്‍ ജോ ജോര്‍ജ് പൈനാടത്ത്, അസോസിയേറ്റ് ഹെഡ് പ്രൊഡക്ഷന്‍ ജയമോഹനന്‍ സി എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

സുരക്ഷിത തൊഴില്‍ സംസ്‌കാരം നിരന്തരമായി മെച്ചപ്പെടുത്തുന്നതിന് കമ്പനിയിലെ ജീവനക്കാരും മാനേജ്‌മെന്റും ഒത്തുചേര്‍ന്നു നടത്തുന്ന തുടര്‍ച്ചയായ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണ് അവാര്‍ഡെന്ന് മാന്‍ കാന്‍കോര്‍ എക്‌സിക്യൂട്ടിവ് ഡയറക്ടറും സിഇഒയുമായ ജീമോന്‍ കോര പറഞ്ഞു.

X
Top