ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

സംസ്ഥാനത്തിന്റെ കടം 3,32,291 കോടിയായി ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മൊത്തം കടം 3,32,291 കോടിയായി ഉയർന്നതായി സർക്കാർ നിയമസഭയിൽ. 2010-11 വർഷത്തെ താരതമ്യം ചെയ്യുമ്പോൾ ഇരട്ടിയിലേറെയാണ് കടം വർധിച്ചത്. കൊവിഡ് പ്രതിസന്ധിയാണ് കടം ഇത്രയേറെ ഉയരാൻ കാരണമായത്. സാമ്പത്തിക സ്ഥിതിയിൽ ധവളപത്രമിറക്കില്ലെന്നും ബാധ്യതകൾ തുടർന്നുള്ള മുന്നോട്ടു പോക്കിന് തടസ്സമാകില്ലെന്നുമാണ് ധനമന്ത്രിയുടെ വിശദീകരണം. ആഭ്യന്തര ഉത്പാദനം വളർച്ച രേഖപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. നികുതി പിരിവ് ഊർജിതമാക്കുമെന്നും ധനമന്ത്രിക്ക് വേണ്ടി സഭയിൽ ഹാജരായ മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.
അതേ സമയം, ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്തേക്കാൾ കടം കുറഞ്ഞുവെന്നാണ് കണക്കുകൾ വിശദീകരിച്ച് മന്ത്രി സഭയെ അറിയിക്കുന്നത്. ശ്രീലങ്കയുമായി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ താരതമ്യ ചെയ്യരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. നികുതി, വൈദ്യുതി, ബസ്, വെള്ളം ചാർജുകൾ കൂട്ടിയത് പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു.
ആവശ്യമുള്ള ഒരു വികസനത്തിൽ നിന്നും പിന്നോട്ടു പോവാൻ ഉദ്ദേശമില്ല എന്നു സർക്കാർ നിയമസഭയിൽ വ്യക്തമാക്കി. കടം എടുക്കാതെ ഒരു സർക്കാരിനും മുന്നോട്ടു പോവാൻ കഴിയില്ല. കടം കുറയ്ക്കാൻ ആണ് സർക്കാർ ഉദ്ദേശിക്കുന്നത്. സഹകരണ ബാങ്കുകളിലെ ക്രമക്കേട് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കണ്ടല ബാങ്ക് വിഷയത്തിൽ ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടു. നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു.

X
Top