4 രാജ്യങ്ങളിലേക്ക് ഉള്ളി കയറ്റുമതിക്ക് അനുമതിഎണ്ണവില കുറയാനുള്ള സാധ്യത മങ്ങുന്നുക്രൂഡ് ഓയില്‍ ഇറക്കുമതി 21 മാസത്തെ ഉയര്‍ന്ന നിലയില്‍സർക്കാരിന്റെ ആണവോർജ പദ്ധതിയിൽ വമ്പന്മാർ ഭാഗമായേക്കുംസംരംഭകരായി സ്ത്രീകള്‍ വരുന്നത് സന്തോഷം: മുഖ്യമന്ത്രി

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ 2015 മുതല്‍ സമാഹരിച്ചത് 551 ദശലക്ഷം ഡോളറെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപകരുടെ വിശ്വാസം വര്‍ധിക്കുന്നതിന്‍റെ തെളിവായി സംസ്ഥാനത്തെ സംരംഭങ്ങള്‍ 2015 മുതല്‍ 551 മില്യണ്‍ ഡോളര്‍ ധനസഹായം നേടിയെന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെ.എസ്.യു.എം) റിപ്പോര്‍ട്ട്.

ഹഡില്‍ ഗ്ലോബല്‍ ദ്വിദിന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

2015ല്‍ കേരളത്തില്‍ 200 പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ മാത്രം തുടങ്ങിയപ്പോള്‍ 2016 നും 2021നും ഇടയില്‍ സംസ്ഥാനത്ത് 4000ത്തി ലധികം സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിച്ചു. എന്നാല്‍, കോവിഡും സാമ്പത്തിക മാന്ദ്യവും കാരണം 2021ല്‍ സംസ്ഥാനത്തെ പുതിയ സ്റ്റാര്‍ട്ടപ് രജിസ്ട്രേഷനുകളുടെ എണ്ണം കുറഞ്ഞു.

നിലവിലെ സര്‍ക്കാറിന്‍റെ കാലത്ത് കേരളം 15,000 സ്റ്റാര്‍ട്ടപ്പുകള്‍ സ്ഥാപിക്കാനും രണ്ടു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നതോടെ ഇത് പരിഹരിക്കാനുള്ള പദ്ധതികളാണ് സംസ്ഥാനം ആവിഷ്കരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

X
Top