ചെന്നൈ: രാജ്യത്ത് ഇലക്ട്രിക് എയർ ടാക്സി സർവീസ് തുടങ്ങാൻ ചെന്നൈയിൽനിന്നുള്ള സ്റ്റാർട്ടപ് കമ്പനി. ഇപ്ലെയിൻ എന്ന കമ്പനിയാണ് തങ്ങളുടെ ആദ്യ ഇലക്ട്രിക് എയർ ടാക്സി മാതൃക അടുത്ത വർഷം മാർച്ചിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്.
നാലു പേർക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് ഇപ്ലെയിൻ വികസിപ്പിക്കുന്നത്. ഇത് എയർ ആംബുലൻസായും ഉപയോഗിക്കാം.
ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) അനുമതി ലഭിച്ചാൽ രണ്ടു വർഷത്തിനുള്ളിൽ സർവീസ് തുടങ്ങും.
2–6 കിലോഗ്രാം വരെ വഹിക്കാവുന്ന ഡ്രോൺ സർവീസ് വാണിജ്യാടിസ്ഥാനത്തിൽ ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ തുടങ്ങുമെന്നും കമ്പനി അറിയിച്ചു.