തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

കുട്ടികൾക്കായി പുതിയ ഉല്ലാസ കേന്ദ്രമൊരുക്കി സ്റ്റാർട്ടപ്പ് സംരംഭമായ കിഡ്‌സ് കാപ്പിറ്റൽ

കൊച്ചി: ഡിജിറ്റൽ, സോഷ്യൽ മീഡിയ കാലത്ത് വഴിതെറ്റി പോകുന്ന ബാല്യങ്ങളെ നേർവഴിയിലേക്ക് നടത്താൻ ലക്ഷ്യമിട്ട് കുട്ടികൾക്കായി പുതിയ ഉല്ലാസ കേന്ദ്രമൊരുക്കുകയാണ് പുതിയ സ്റ്റാർട്ടപ്പ് സംരംഭമായ കിഡ്‌സ് കാപ്പിറ്റൽ.

യന്ത്രങ്ങൾ ഒഴിവാക്കി ഒരുക്കുന്ന ഈ കളിസ്ഥലത്തിൽ കുട്ടികൾക്ക് സങ്കൽപ്പിക്കാനും, കളിക്കാനും, പരിധിയില്ലാതെ ആസ്വദിച്ച് മാനസിക, ശാരീരിക ഉല്ലാസത്തിനും വളർച്ചയ്ക്കും ഇവിടെ അവസരമൊരുക്കുന്നു.

കൊച്ചിയിലെ ഇരുമ്പനത്തെ ഹൈ സ്ട്രീറ്റ് കാർണിവൽ മാളിലാണ് പ്ളേ ഹൗസ് അമ്യൂസ്‌മെന്റ് എന്ന കമ്പനി കുട്ടികൾക്കായി വ്യത്യസ്ഥമായ കളിസ്ഥലം ഒരുക്കുന്നത്.

രണ്ടു കുട്ടികളുടെ അമ്മയായ ബി ടെക് ബിരുദ ധാരിയായ ദീപാ രാജേന്ദ്രബാബു ഒരുക്കിയിരിക്കുന്ന ഈ കളിസ്ഥലത്ത് കുട്ടികളെ ഫോൺ, കംപ്യൂട്ടർ, ടിവി ഗെയിമുകളിൽ നിന്നും മുക്തരാക്കാനുള്ള നവീന ആശയങ്ങൾ പ്രാവർത്തികമാക്കുന്നതിനാണ് ശ്രമിക്കുന്നത്.

കിഡ്‌സ് ക്യാപിറ്റലിൽ രുചികരമായ ഭക്ഷണത്തോടൊപ്പം കുട്ടികളുടെ ജന്മദിനം, കിറ്റി പാർട്ടീസ് തുടങ്ങിയ ആഘോഷ പരിപാടികൾ നടത്താവുന്ന പാർട്ടി ഏരിയയും ഉണ്ട്.

സൂപ്പർവൈസർമാരുടെ നിരന്തരമായ നിരീക്ഷണം, ഉന്നത ഗുണനിലവാരമുള്ള കളി ഉപകരണങ്ങൾ, പ്രായവ്യത്യാസം അനുസരിച്ചുള്ള കളിസ്ഥലങ്ങൾ, സുരക്ഷ മാർഗ നിർദ്ദേശ സൂചികകൾ, ക്യാമറ നിരീക്ഷണ സംവിധാനം തുടങ്ങിയവ ഇവിടെയുണ്ട്.

കുട്ടികളുടെ ക്രിയാത്മകതയും ഭാവന ശേഷിയും വർദ്ധിപ്പിക്കാനായി പസ്സിൽ പറുദീസ, നിർമ്മാണ പരിശീലനങ്ങൾക്കുള്ള ലെഗോ ശേഖരം, കോട്ടകൾ നിർമിക്കാനും മറഞ്ഞിരിക്കുന്ന നിധികൾ കണ്ടെത്താനുമായി സാൻഡ് പ്ലേ ഒയാസിസ്, കലാപരമായ കഴിവുകൾ വർദ്ധിപ്പിക്കാൻ കളിമൺ സൃഷ്ടികൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

മൂന്നു കോടിയിലധികം രൂപ മുടക്കി നിർമ്മിച്ചിരിക്കുന്ന പദ്ധതിയിൽ കളിഉപകരണങ്ങൾ, ലൈറ്റ് തുടങ്ങിയ മുഴുവൻ ഉപകരണങ്ങളും വിദേശ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്തതാണ്.

കൊല്ലം സ്വദേശിയായ രാജേന്ദ്ര ബാബുവിന്റെയും കനകമ്മയുടെയും മകളാണ് ദീപ.

X
Top