ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാര്‍ ഒപ്പിട്ടുകലാധിഷ്ഠിത സംരംഭങ്ങള്‍ക്ക് കെഎസ് യുഎം പിന്തുണ: കേരള കലാമണ്ഡലവുമായി ധാരണാപത്രം ഒപ്പിട്ടുഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞു

സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ നിയമനങ്ങള്‍ ആരംഭിച്ചു

മുംബൈ: എലോണ്‍ മസ്‌ക്കിന്റെ സാറ്റ്‌ലൈറ്റ് ബ്രോഡ്ബാന്‍ഡ് കമ്പനിയായ സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ ജീവനക്കാരെ നിയമിക്കാന്‍ തുടങ്ങി. സ്‌പെയ്‌സ് എക്‌സ് കരിയര്‍ പേജിലേയും ലിങ്ക്ഡിന്നിലേയും ലിസ്റ്റിംഗുകള്‍ പ്രകാരം പേയ്‌മെന്റ് മാനേജര്‍, അക്കൗണ്ടിംഗ് മാനേജര്‍, സീനിയര്‍ ട്രഷറി അനലിസ്റ്റ്, ടാക്‌സ് മാനേജര്‍ തസ്തികളിലാണ് ഒഴിവുകള്‍. ഇവയെല്ലാം ബെഗളൂരുവിലെ പ്രവര്‍ത്തന കേന്ദ്രത്തിലാണ്.

“ലോ-ലേറ്റന്‍സി സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ലോകമെമ്പാടും എത്തിക്കുന്നതിനായി സ്റ്റാര്‍ലിങ്ക് ആഗോളതലത്തില്‍ സാന്നിധ്യം വിപുലീകരിക്കുന്നു. ഈ സാഹചര്യത്തില്‍ സാമ്പത്തിക റിപ്പോര്‍ട്ടിംഗ്, നിയമ പാലനം എന്നിവയുടെ മേല്‍നോട്ടം വഹിക്കാന്‍ ഒരു അക്കൗണ്ടിംഗ് മാനേജരെ ഇന്ത്യന്‍ അനുബന്ധ സ്ഥാപനം നിയമിക്കുന്നു,” ജോബ് പോസ്റ്റിംഗില്‍ സ്പേസ് എക്സ് പറഞ്ഞു.

2025 അവസാനമോ 2026 ആദ്യമോ രാജ്യത്ത് പ്രവര്‍ത്തനമാരംഭിക്കാനാണ് കമ്പനി ശ്രമം. ഇതിന്റെ ഭാഗമായി ഗ്രൗണ്ട് അടിസ്ഥാസൗകര്യങ്ങള്‍ സ്ഥാപിച്ചു. മുംബൈയിലെ നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ക്ക് മുന്നില്‍ സേവനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. സ്‌പെക്ട്രം അനുവദിക്കുന്നതിന് മുന്‍പ് സേവനങ്ങള്‍ വിലയിരുത്താന്‍ ഇത് ഏജന്‍സികളെ സഹായിക്കും.

X
Top