
കൊച്ചി: സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസ് 60 ശാഖകളുമായി കേരളത്തിൽ സാന്നിദ്ധ്യം ശക്തമാക്കുന്നു. സംസ്ഥാനത്ത് 531 നെറ്റ്‌വർക്ക് ആശുപത്രികളുടെയും 53,000 ഏജന്റുമാരുടെയും ശക്തമായ ശൃംഖലയുള്ള സ്റ്റാർ ഹെൽത്ത് 21 ലക്ഷം ആളുകൾക്കാണ് പരിരക്ഷ നൽകുന്നത്.
വിപണി വിഹിതം 72 ശതമാനമാണ്. അഞ്ച് വർഷത്തിനിടെ 2,650 കോടി രൂപയുടെ ക്ലെയിമുകൾ തീർപ്പാക്കി.
സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസിന്റെ ബിസിനസ് പ്രവർത്തനങ്ങളുടെ പ്രധാന വിപണിയാണ് കേരളമെന്ന് എക്‌സിക്യുട്ടീവ് പ്രസിഡന്റ് സനന്ദ് കുമാർ പറഞ്ഞു.
ഹോം ഹെൽത്ത് കെയർ സേവനം, കാഴ്ച പരിമിതിയുള്ളവർക്കായി ബ്രെയിലി പോളിസി, ഫ്രീ ടെലി മെഡിസിൻ, സമഗ്ര വാക്‌സിനേഷൻ എന്നീ സേവനങ്ങൾ വിപുലീകരിക്കുകയാണ്.
സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ തീർപ്പാക്കിയത് 740 കോടി മൂല്യമുള്ള ക്ലെയിമുകളാണ്.