ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

സ്റ്റാന്‍ലി ലൈഫ്സ്‌റ്റൈല്‍സ് ലിമിറ്റഡ് ഐപിഒ ജൂണ്‍ 21ന്

കൊച്ചി: രാജ്യത്തെ സൂപ്പര്‍-പ്രീമിയം ആഡംബര ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ സ്റ്റാന്‍ലി ലൈഫ്സ്‌റ്റൈല്‍സ് ലിമിറ്റഡിന്റെ പ്രഥമ ഓഹരി വില്‍പ്പന(ഐപിഒ) ജൂണ്‍ 21 ന് ആരംഭിക്കും. 351-369 രൂപയാണ് ഇക്വിറ്റി ഓഹരി വിലയായി നിശ്ചയിച്ചിരിക്കുന്നത്. രണ്ടു രൂപയാണ് മുഖവില.

ചുരുങ്ങിയത് 40 ഓഹരികളോ ഇതിന്റെ മടങ്ങുകളോ ആയി വാങ്ങാം. ജൂണ്‍ 25 ന് വില്‍പ്പന അവസാനിക്കും. കമ്പനിയുടെ പ്രൊമോട്ടര്‍മാരുടെ കൈവശമുള്ള 91. 3 ലക്ഷം ഇക്വിറ്റി ഓഹരികള്‍ വിറ്റൊഴിയും. ഇതുവഴി 200 കോടി രൂപ വരെ സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

സൂപ്പര്‍ പ്രീമിയം, ലക്ഷ്വറി, അള്‍ട്രാ ലക്ഷ്വറി തുടങ്ങി വിവിധ വില വിഭാഗങ്ങളില്‍ ഹോം ഫര്‍ണിച്ചര്‍ നിര്‍മ്മാണ രംഗത്തെ പ്രമുഖ കമ്പനിയാണ് ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാന്‍ലി ലൈഫ്സ്‌റ്റൈല്‍സ് ലിമിറ്റഡ്.

2023 ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 10 വ്യത്യസ്ത രീതികളിലും മെറ്റീരിയലുകളിലുമായി 300ലധികം കളറുകളില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്കായി വിപണിയിലെത്തിച്ചിട്ടുണ്ട്.

X
Top