സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

സ്റ്റാന്‍ഡ്-അപ്പ് ഇന്ത്യ സ്‌ക്കീമിന് കീഴില്‍ വിതരണം ചെയ്തത് 40,000 കോടി രൂപയിലധികം വായ്പ

ന്യൂഡല്‍ഹി: സ്റ്റാന്‍ഡ്-അപ്പ് ഇന്ത്യ സ്‌കീമിന് കീഴില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 40,000 കോടി രൂപ വായ്പ അനുവദിച്ചു. ധനമന്ത്രാലയം അറിയിക്കുന്നു. 1,80,000-ത്തിലധികം സംരംഭകരാണ് വായ്പ നേടിയത്.

എസ്സി, എസ്ടി, വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി 2016 ഏപ്രില്‍ 5 നാണ് സ്റ്റാന്‍ഡ്-അപ്പ് ഇന്ത്യ പദ്ധതി ആരംഭിക്കുന്നത്. 2025 വരെയാണ് കാലവധി. ആദ്യ ആറ് വര്‍ഷത്തിനുള്ളില്‍ 30,160 കോടി രൂപ വിതരണം ചെയ്യാനായി.

കഴിഞ്ഞ ഒരു വര്‍ഷത്തെ മാത്രം വിതരണം ഏകദേശം 10,000 കോടി രൂപ. 1,80,000 ഗുണഭോക്താക്കളില്‍ 1,44,787 പേര്‍ വനിതാ സംരംഭകരും 26,889 പട്ടികജാതിക്കാരും 8,960 പേര്‍ പട്ടികവര്‍ഗക്കാരുമാണെന്ന് ധനമന്ത്രാലയം അറിയിക്കുന്നു. നിര്‍മ്മാണ, സേവന, വ്യാപാര,കൃഷി, അനുബന്ധമേഖലകളില്‍ ഗ്രീന്‍ഫീല്‍ഡ് എന്റര്‍പ്രൈസ് സ്ഥാപിക്കുന്നതിനാണ് വായ്പ.

10 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയുള്ള തുകയാണ് ഓരോ വ്യക്തിയ്ക്കും ലഭ്യമാക്കുക. എസ്സി/എസ്ടി/വനിതകള്‍ക്ക് കുറഞ്ഞത് 51 ശതമാനം ഓഹരികളുള്ള സംരഭങ്ങളാണ് അപേക്ഷിക്കേണ്ടത്.

X
Top