അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

436 കോടിയുടെ വിറ്റുവരവ് നേടി സ്റ്റീൽ സ്ട്രിപ്സ് വീൽസ്

മുംബൈ: 2022 ഓഗസ്റ്റിലെ കമ്പനിയുടെ അറ്റ വിറ്റുവരവ് മുൻ വർഷത്തെ 308.09 കോടി രൂപയിൽ നിന്ന് 14.55 ശതമാനം ഉയർന്ന് 325.93 കോടി രൂപയായതായി അറിയിച്ച് സ്റ്റീൽ സ്ട്രിപ്സ് വീൽസ് ലിമിറ്റഡ്. ഈ മികച്ച വിറ്റുവരവ് രേഖപ്പെടുത്തിയതിന് പിന്നാലെ കമ്പനിയുടെ ഓഹരികൾ 2.42 ശതമാനം ഉയർന്ന് 896.20 രൂപയിലെത്തി.

2021 ഓഗസ്റ്റിലെ 373 കോടിയിൽ നിന്ന് 436 കോടി രൂപയുടെ മൊത്ത വിറ്റുവരവാണ് കമ്പനി കഴിഞ്ഞ മാസം നേടിയത്. ഇത് 17 ശതമാനത്തിന്റെ പ്രതിവർഷ വളർച്ചയെ അടയാളപ്പെടുത്തുന്നു. ഓഗസ്റ്റിൽ കമ്പനിയുടെ അലോയ് വീൽസ് സെഗ്‌മെന്റ് 100% വളർന്നപ്പോൾ ട്രക്ക് സെഗ്‌മെന്റ് 80 ശതമാനത്തിന്റെ വളർച്ച കൈവരിച്ചു.

അതേസമയം പാസഞ്ചർ കാർ വിഭാഗം, 2 & 3 വീലർ സെഗ്‌മെന്റ്, ട്രാക്ടർ സെഗ്‌മെന്റ് എന്നിവ യഥാക്രമം 56%, 30%,13% എന്നിങ്ങനെ വളർച്ച രേഖപ്പെടുത്തി. എന്നാൽ ഈ കാലയളവിൽ കമ്പനിയുടെ മൊത്തം കയറ്റുമതി 76 ശതമാനം ഇടിഞ്ഞു. ഓട്ടോമൊബൈൽ വ്യവസായത്തിലെ വിവിധ വിഭാഗങ്ങൾക്കായി സ്റ്റീൽ വീൽ റിമ്മുകളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് സ്റ്റീൽ സ്ട്രിപ്സ് വീൽസ് ലിമിറ്റഡ്. ഓട്ടോമോട്ടീവ് വീൽ വിഭാഗത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.

X
Top