ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്

അമിതാഭ് ബച്ചനും എസ്ആര്‍കെയ്ക്കും നിക്ഷേപമുള്ള ശ്രീലോട്ടസ് ഡവലപ്പേഴ്‌സ് ഐപിഒയ്ക്ക്

മുംബൈ: ബോളിവുഡ് സെലിബ്രിറ്റികളായ അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, നിക്ഷേപകന്‍ ആശിഷ് കച്ചോലിയ എന്നിവര്‍ക്ക് നിക്ഷേപമുള്ള ശ്രീ ലോട്ടസ് ഡവലപ്പേഴ്‌സ് ഐപിഒ ജൂലൈ 30 ന് തുടങ്ങും. 140-150 രൂപയാണ് കമ്പനി ഓഹരിയ്ക്ക് വില നിശ്ചയിച്ചിരിക്കുന്നത്.

ഫ്രഷ് ഇഷ്യു വഴി സമാഹരിക്കുന്ന 792 കോടി രൂപയില്‍ 550 കോടി രൂപ അനുബന്ധ സ്ഥാപനങ്ങളായ റിച്ച്ഫീല്‍ റിയല്‍ എസ്റ്റേറ്റ്, ധ്യാന്‍ പ്രൊജക്ട്‌സ്, ട്രിക്ഷ റിയല്‍ എസ്റ്റേറ്റ് എന്നിവയുടെ ആവശ്യങ്ങള്‍ക്കും. ബാക്കി പ്രൊജക്ടുകളുടെ നിര്‍മ്മാണത്തിനും വിനിയോഗിക്കും.

2025 ജൂണ്‍ വരെ ശ്രീ ലോട്ടസിന് 0.93 ദശലക്ഷം ചതുരശ്ര അടി ഭൂമി സ്വന്തമായുണ്ട്. 3-7 കോടി രൂപ വിലയുള്ള ആഡംബര, അള്‍ട്രാ-ലക്ഷ്വറി റെസിഡന്‍ഷ്യല്‍ യൂണിറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നവംബര്‍ 2024 ല്‍ 140-150 രൂപ പ്രൈസ് ബാന്റില്‍ കമ്പനി പ്രൈവറ്റ് പ്ലെയ്‌സ്‌മെന്റ് വഴി 400 കോടി സമാഹരിച്ചിരുന്നു.

അന്ന് ഷാരൂഖ് ഖാനും അമിതാഭ് ബച്ചനും 10 കോടി രൂപ വരുന്ന 6.6 ലക്ഷം ഓഹരികള്‍ വീതം നേടി. ഹൃത്വിക് റോഷന്‍, രാകേഷ് റോഷന്‍ (1 കോടി രൂപ വീതം), ടൈഗര്‍ ഷ്രോഫ് (50 ലക്ഷം രൂപ), ജീതേന്ദ്ര (രവി കപൂര്‍), തുഷാര്‍ കപൂര്‍, സാജിദ് നദിയാദ്വാല, മനോജ് ബാജ്‌പേയി തുടങ്ങിയ സിനിമാ വ്യവസായ പ്രമുഖരും ഓഹരി സ്വന്തമാക്കിയവരില്‍ ഉള്‍പ്പെടുന്നു.

പ്രമുഖ നിക്ഷേപകനായ ആശിഷ് കച്ചോളിയ 50 കോടി രൂപയും ജഗദീഷ് മാസ്റ്റര്‍, ഡിആര്‍ചോക്‌സി എന്നിവര്‍ 10 കോടി രൂപ വീതവുമാണ് നിക്ഷേപിച്ചത്. അതേസമയം ഇവര്‍ വാങ്ങിയ അതേ പ്രൈസ് ബാന്റ് തന്നെയാണ് കമ്പനി ഐപിഒയിലും പിന്തുടരുന്നത്.

അതുകൊണ്ടുതന്നെ ഇവരുടെ നിക്ഷേപങ്ങള്‍ ഇതിനോടകം വര്‍ദ്ധിച്ചിട്ടില്ല എന്നാണ് ഇത് വെളിവാക്കുന്നത്, അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു.

X
Top