ഇന്ത്യ–യുകെ വ്യാപാരക്കരാർ: ബ്രിട്ടീഷ് വിസ്കിക്കും ജിന്നിനും ആട്ടിറച്ചിക്കും ഉൾപ്പെടെ ഇനി വില കുറയുംപൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകളിലെല്ലാം ഇപ്പോൾ ഇ20 പെട്രോൾസ്വർ‌ണം ഇറക്കുമതിയും കയറ്റുമതിയും നിർത്തി പാക്കിസ്ഥാൻ; ഇന്ത്യയ്ക്കുള്ള തിരിച്ചടിയെന്ന് വാദംഏപ്രിലില്‍ ഭക്ഷണച്ചെലവ് കുറഞ്ഞതായി റിപ്പോര്‍ട്ട്ഇന്ത്യ-യുകെ വ്യാപാര കരാര്‍: കാര്‍ബണ്‍ നികുതി വെല്ലുവിളിയാകും

ശ്രീ ഗ്രൂപ്പ് കമ്പനികളുടെ റെസല്യൂഷൻ പ്ലാനുകൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി

മുംബൈ: പാപ്പരായ രണ്ട് ശ്രീ ഗ്രൂപ്പ് കമ്പനികൾക്കായുള്ള റെസല്യൂഷൻ പ്ലാനുകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് 29 വരെ നീട്ടാൻ കൺസോളിഡേറ്റഡ് കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്‌സ് (CoC) തീരുമാനിച്ചു. കമ്പനിയുടെ കടക്കാർ ഉയർന്ന സാമ്പത്തിക ബിഡ്ഡുകൾ ഉൾപ്പെടുന്ന സമ്പൂർണ്ണ റെസലൂഷൻ പ്ലാനുകൾ സമർപ്പിക്കാൻ ലേലക്കാരോട് നിർദ്ദേശിച്ചിരുന്നു.

നേരത്തെ, രണ്ട് എൻ‌ബി‌എഫ്‌സികൾക്കായി കോർപ്പറേറ്റ് പാപ്പരത്ത പരിഹാര പ്രക്രിയയ്ക്ക് കീഴിൽ മൂന്ന് ബിഡുകൾ ലഭിച്ചതിന് ശേഷം റെസല്യൂഷൻ പ്ലാനുകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് 19 വരെ നീട്ടി കൊണ്ട് സിഒസി ഉത്തരവിറക്കിയിരുന്നു. എന്നാൽ അതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും സമയപരിധി നീട്ടിയത്.

ന്യൂയോർക്ക് ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ അരീന ഇൻവെസ്‌റ്റേഴ്‌സ്, വാർഡ് ഇൻവെസ്റ്റ്‌മെന്റ് പാർട്‌ണേഴ്‌സിന്റെ അഫിലിയേറ്റ് ആയ വിഎഫ്‌എസ്‌ഐ ഹോൾഡിംഗ്‌സ്, രാജേഷ് വീരേൻ ഷാ എന്നിവരിൽ നിന്ന് ശ്രീ ഗ്രൂപ്പ് കമ്പനികൾക്കായി ഇതുവരെ മൂന്ന് ബിഡുകൾ ലഭിച്ചിട്ടുണ്ട്. സമ്പൂർണ ബിഡ്ഡുകൾ സമർപ്പിക്കാൻ എല്ലാവർക്കും അവസരം നൽകുന്നതിനായി സമയപരിധി നീട്ടിയിട്ടുണ്ടെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

X
Top