ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

കടക്കെണിയിലായ ശ്രീ ഗ്രൂപ്പ് കമ്പനികൾക്കായി റെസല്യൂഷൻ പ്ലാനുകൾ ലഭിച്ചു

മുംബൈ: കടക്കെണിയിലായ രണ്ട് ശ്രീ ഗ്രൂപ്പ് കമ്പനികൾക്കായി പാപ്പരത്ത പരിഹാര പ്രക്രിയയ്ക്ക് കീഴിൽ രണ്ട് ബിഡ്ഡുകൾ ലഭിച്ചു. ഒരു ബിഡ്ഡിന് ഏകദേശം 15,000 കോടി രൂപയുടെ മൂല്യമുള്ളതായാണ് ലഭിക്കുന്ന വിവരം. നിലവിൽ ശ്രീ ഗ്രൂപ്പ് കമ്പനികളായ ശ്രീ ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് ലിമിറ്റഡും ശ്രീ എക്യുപ്‌മെന്റ് ഫിനാൻസ് ലിമിറ്റഡും ഇൻസോൾവൻസി & പാപ്പരത്ത കോഡിന് കീഴിലുള്ള പാപ്പരത്ത പരിഹാര പ്രക്രിയയിലാണ്.

ശ്രീ ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് ലിമിറ്റഡിന്റെയും ശ്രീ എക്യുപ്‌മെന്റ് ഫിനാൻസ് ലിമിറ്റഡിന്റെയും ക്രെഡിറ്റേഴ്‌സ് കൺസോളിഡേറ്റഡ് കമ്മിറ്റിയുടെ 13-ാമത് യോഗം 2022 ഓഗസ്റ്റ് 29 ന് വിളിച്ചുകൂട്ടിയിരുന്നു. കോർപ്പറേറ്റ് കടക്കാരന്റെ അഡ്മിനിസ്‌ട്രേറ്റർക്ക് രണ്ട് റെസല്യൂഷൻ പ്ലാനുകൾ ലഭിച്ചതായി ഒരു റെഗുലേറ്ററി ഫയലിംഗിൽ കമ്പനി അറിയിച്ചു.

ആർബിഐ നിയോഗിച്ച അഡ്മിനിസ്‌ട്രേറ്റർക്ക് രജനീഷ് ശർമ്മയുടെ കീഴിലുള്ള ശ്രീ ഗ്രൂപ്പിന്റെ 2,100 കോടിയോളം രൂപയുടെ കുടിശ്ശിക ഇതിനകം തന്നെ തിരിച്ചുപിടിക്കാൻ കഴിഞ്ഞു. വാർഡെ പാർട്‌ണേഴ്‌സും അരീന ഇൻവെസ്റ്റേഴ്‌സ് എൽപിയുമാണ് കമ്പനികളെ ഏറ്റെടുക്കാനായി ബിഡ് സമർപ്പിച്ചത്. ലഭിച്ച ബിഡ്ഡുകൾ വിലയിരുത്താൻ കമ്പനിയുടെ ക്രെഡിറ്റേഴ്‌സ് കമ്മറ്റി സെപ്തംബർ 2 ന് യോഗം ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

X
Top