ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

എച്ച്-1ബി വീസക്കാരുടെ ജീവിത പങ്കാളികള്‍ക്ക് യുഎസില്‍ ജോലി ചെയ്യുന്നത് തുടരാം

ച്ച്-1 ബി വീസയുള്ള വിദേശപൗരരുടെ ജീവിതപങ്കാളികള്‍ക്ക് യുഎസില്‍ ജോലി ചെയ്യുന്നത് തുടരാമെന്ന് കോടതി. ഇതുമായി ബന്ധപ്പെട്ട് ‘സേവ് ജോബ്സ് യുഎസ്എ’ നല്‍കിയ കേസ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി താന്യ ചുട്കാന്‍ തള്ളി.

എച്ച്-1ബി വീസയുള്ളവരുടെ ജീവിതപങ്കാളിക്ക് തൊഴില്‍ അംഗീകാരം നല്‍കുന്ന നിയമം അസാധുവാക്കണമെന്നായിരുന്നു സേവ് ജോബ്സ് യുഎസ്എയുടെ ആവശ്യം. ഇത് ബറാക് ഒബാമയുടെ കാലത്തെ നിയമമാണ്.

ടെക് മേഖലയിലെ ജോലികളില്‍ കൂട്ടപിരിച്ചുവിടല്‍ ഉണ്ടായതിനാല്‍ ഈ കോടതി വിധിയോടെ വിദേശ തൊഴിലാളികള്‍ക്ക് അവിടെ തുടര്‍ന്നും നില്‍ക്കാമെന്നത് പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. അതേസമയം കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ പദ്ധതിയിടുന്നതായി സേവ് ജോബ്‌സ് യുഎസ്എ അറിയിച്ചു.

ഇന്ത്യക്കാരുള്‍പ്പെടെ സാങ്കേതികമേഖലയില്‍ ജോലിചെയ്യുന്ന വലിയവിഭാഗം വിദേശപൗരര്‍ക്ക് കോടതിവിധി ആശ്വാസമാകും. സാങ്കേതിക മേഖലകളില്‍ വൈദഗ്ധ്യം പുലര്‍ത്തുന്ന വിദേശപൗരന്മാര്‍ക്ക് യുഎസ് നല്‍കുന്ന നോണ്‍ ഇമിഗ്രന്റ് വിസയാണ് എച്ച്-1ബി വീസ.

കൂടുതലും ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നും നിരവധി പേരാണ് യുഎസില്‍ ഈ വീസയില്‍ എത്തുന്നത്.

X
Top