ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

സ്പോട്ട് വിമാന നിരക്കുകൾ കുതിച്ചുയരുന്നു

മുംബൈ: രാജ്യത്തെ ലോ കോസ്റ്റ് കാരിയാറായ ഗോ ഫസ്റ്റ് ഫ്ലൈറ്റുകൾ റദ്ദാക്കിയതോടെ ചില മെട്രോ റൂട്ടുകളിലെ സ്പോട്ട് വിമാന നിരക്കുകൾ കുതിച്ചുയരുന്നു.

മുംബൈ-ഗോവ പോലുള്ള ഗോ ഫസ്റ്റിന്റെ ശക്തമായ സാന്നിധ്യമുള്ള റൂട്ടുകളിലെ ഫ്ലൈറ്റുകളുടെ സ്പോട്ട് വിമാന നിരക്കുകൾ ഇരട്ടിയായതായാണ് റിപ്പോർട്ട്.

ഗോ ഫസ്റ്റ് ഫ്ലൈറ്റുകൾ റദ്ദാക്കുന്നതിന് മുൻപ് സ്പോട്ട് വിമാന നിരക്കുകൾ ഏകദേശം 4,000 രൂപയായിരുന്നു. എന്നാൽ ഇപ്പോൾ അത് 10,000 രൂപയായി ഉയർന്നിട്ടുണ്ട്. അഞ്ചിരട്ടിയോളം വർധന ചില മെട്രോ റൂട്ടുകളിൽ ഉണ്ടായതായാണ് സൂചന.

ഇത് അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യാനെത്തിയ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്. യാത്രാ പദ്ധതികൾ ഉപേക്ഷിക്കേണ്ടി വന്നതായാണ് സൂചന.

മാർച്ചിലെ കണക്കനുസരിച്ച് ഇന്ത്യയുടെ ആഭ്യന്തര വ്യോമയാന വിപണിയിൽ 6.9% വിഹിതമുള്ള ഗോ ഫസ്റ്റ് മാസത്തിൽ ഏകദേശം 900,000 യാത്രക്കാരെ അല്ലെങ്കിൽ ഏകദേശം 30,000 പ്രതിദിന യാത്രക്കാരെ വഹിച്ചിട്ടുണ്ട്.

ട്രാവൽ വെബ്‌സൈറ്റായ ഇക്‌സിഗോയിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത് ദില്ലി റൂട്ടിൽ അവസാന നിമിഷത്തെ നിരക്കുകൾ ഇപ്പോൾ ഏകദേശം 29,000 രൂപയാണ്. ഒരു ആഴ്‌ച മുമ്പ് ഇത് ഏകദേശം 6,000 രൂപയായിരുന്നു. അതായത് സ്‌പോട്ട് ബുക്കിംഗിന്റെ അഞ്ചിരട്ടിയോളം കൂടുതൽ.

അതുപോലെ, ദില്ലി-ശ്രീനഗർ ഫ്ലൈറ്റുകളുടെ നിരക്ക് ഇപ്പോൾ ഏകദേശം മൂന്നിരട്ടിയാണ്, ഒരു ആഴ്‌ച മുമ്പത്തെ നിരക്ക് 9,000 ആണെങ്കിൽ ഇപ്പോൾ 27,000 രൂപയാണ്.

ദില്ലി-പൂനെ നിരക്ക് ഏകദേശം 15,000 രൂപയായി ഉയർന്നു. ഒരാഴ്ച മുമ്പ് 6000 രൂപയായിരുന്നു നിരക്ക്. ദില്ലിയിൽ നിന്നും അഹമ്മദാബാദിലേക്കുള്ള വിമാനങ്ങളുടെ സ്‌പോട്ട് നിരക്കും 3,000 രൂപയിൽ നിന്ന് 5,000 രൂപയായി.

വാഡിയ ഗ്രൂപ്പിന്റെ പിന്തുണയുള്ള ഗോ ഫസ്റ്റ് എന്ന എയർലൈൻ, പാപ്പർ ഹർജി ഫയൽ ചെയ്തതിന് ശേഷം മെയ് 2 ന് ഫ്ലൈറ്റ് പ്രവർത്തനങ്ങൾ നിർത്തിവച്ചു.

തുടർന്ന് എയർലൈൻ മെയ് 12 വരെയുള്ള ഫ്ലൈറ്റുകൾ റദ്ദാക്കുകയും മെയ് 15 വരെ ബുക്കിംഗ് നിർത്തുകയും ചെയ്തു.

X
Top