തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

കാര്‍ഗോ അനുബന്ധ സ്ഥാപനമായ സ്‌പൈസ്എക്‌സ്പ്രസ് & ലോജിസ്റ്റിക്‌സ് വിഭജിക്കാന്‍ സ്‌പൈസ്‌ജെറ്റ്

ന്യൂഡല്‍ഹി: കാര്‍ഗോ ബിസിനസ്സ് സബ്സിഡിയറി, സ്പൈസ്എക്സ്പ്രസ് & ലോജിസ്റ്റിക്‌സ് ഒരു പുതിയ കമ്പനിയായി വിഭജിക്കുകയാണ് സ്‌പൈസ് ജെറ്റ്. ഏപ്രില്‍ 1-നകം വിഭജനം പൂര്‍ത്തിയാകും. ഇതോടെ സ്‌പൈസ്‌ജെറ്റിന് ബാധ്യതകള്‍ ഗണ്യമായി കുറയ്ക്കാനാകും.

2,555.77 കോടി രൂപ സ്വരൂപിക്കാനും സാധിക്കും.ലഭിക്കാനുള്ള പാട്ട വാടക ഇക്വിറ്റിയായി സ്വീകരിക്കാന്‍ കാര്‍ലൈല്‍ ഏവിയേഷന്‍ പാര്‍ട്‌ണേഴ്‌സ് സമ്മതിച്ചതായും സ്‌പൈസ് ജെറ്റ് അറിയിക്കുന്നു. കുടിശ്ശിക തുകയായ 29.5 ദശലക്ഷം ഡോളര്‍ 48 രൂപ വീതമുള്ള ഇക്വിറ്റികളാക്കി മാറ്റാന്‍ തീരുമാനമായി.

ഇടപാട് പൂര്‍ത്തിയാകുന്നതോടെ സ്‌പൈസ് ജെറ്റ് ലിമിറ്റഡില്‍ കാര്‍ലൈല്‍ ഏവിയേഷന്‍ പാര്‍ട്ണറിന് 7.5 ശതമാനം പങ്കാളിത്തമുണ്ടാകും. സ്പൈസ്എക്സ്പ്രസ് & ലോജിസ്റ്റിക്‌സിന്റെ 65.5 ദശലക്ഷം മൂല്യമുള്ള നിര്‍ബന്ധിത കണ്‍വേര്‍ട്ടഡ് ഡിബഞ്ച്വറുകളാണ് (സിഡിസി) സ്‌പൈസ് ജെറ്റിന് പക്കലുള്ളത്.

ഇത്രയും ഡിബഞ്ച്വറുകള്‍ കണ്‍വേര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ 12,422 കോടി രൂപയുടെ ഇക്വിറ്റികളാണ് ലഭിക്കുക. കാര്‍ലൈലിന്റെ കുറഞ്ഞത് ഏഴ് ബി737-800 കളും മൂന്ന് ബി737-900 (ഇആര്‍) ആണ് സ്‌പൈസ്‌ജെറ്റ് ഉപയോഗിക്കുന്നത്.

X
Top