അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

കാര്‍ലൈല്‍ ഏവിയേഷനുള്ള കുടിശ്ശികകള്‍ തീര്‍ത്ത് സ്‌പൈസ് ജെറ്റ്, 89.5 മില്യണ്‍ ഡോളര്‍ ആശ്വാസം

ന്യൂഡല്‍ഹി:  ആഗോള വിമാന പാട്ടക്കമ്പനിയായ കാര്‍ലൈല്‍ ഏവിയേഷന്‍ പാര്‍ട്ണേഴ്സുമായുള്ള 121 മില്യണ്‍ ഡോളറിന്റെ ബാധ്യത, 50 മില്യണ്‍ ഡോളറിന്റെ കമ്പനി ഓഹരികള്‍ നല്‍കി സ്പൈസ്ജെറ്റ് തീര്‍ത്തു. പണക്ഷാമം, നിലത്തിറക്കിയ വിമാനങ്ങള്‍, വിപണി വിഹിതം കുറയല്‍ എന്നീ പ്രതിന്ധികള്‍ തരണം ചെയ്യുന്നതിനിടെയാണ് എയര്‍ലൈനിന്റെ നീക്കം. ലോക്ക്-ഇന്‍ സമയത്തിന് ശേഷം ഓഹരികള്‍ തിരികെ വാങ്ങാന്‍ പ്രമോട്ടര്‍ക്ക് അവകാശമുണ്ടാകും.

ഒത്തുതീര്‍പ്പിന്റെ ഭാഗമായി, വിമാന അറ്റകുറ്റപ്പണികള്‍ക്കായി മുമ്പ് അടച്ചിരുന്ന 79.6 മില്യണ്‍ ഡോളറിന്റെ ക്യാഷ് റിസര്‍വുകളിലേക്കുള്ള പ്രവേശനം സ്‌പൈസ് ജെറ്റിന് സാധ്യമാകും.  ഭാവിയിലെ പാട്ടച്ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്ന 9.9 മില്യണ്‍ ഡോളര്‍ മെയിന്റനന്‍സ് ക്രെഡിറ്റുകളും ലഭ്യമാകും. നഷ്ടം സഹിക്കുന്നതിലും നല്ലത് എയര്‍ലൈനിനെ അതിജീവിക്കാന്‍ സഹായിക്കുകയാണെന്ന് കാര്‍ലൈല്‍ വിശ്വസിക്കുന്നു.

 ഭാവി നേട്ടങ്ങളില്‍ പങ്കുപറ്റാമെന്നും അവര്‍ കരുതുന്നു. തങ്ങളുടെ പുനരുജ്ജീവനപാതയിലെ പ്രധാന ചുവടുവെപ്പാണ് കരാറെന്ന് സ്‌പൈസ്‌ജെറ്റ് ചെയര്‍മാന്‍ അജയ് സിംഗ് പറഞ്ഞു. കൂടുതല്‍ വിമാനങ്ങള്‍ പാട്ടത്തിനെടുക്കാനും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും കമ്പനി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

X
Top