
ന്യൂഡല്‍ഹി: സ്‌പെയ്‌സ്‌ജെറ്റിന്റെ അറ്റാദായത്തില്‍ 160 ശതമാനത്തിന്റെ കുതിപ്പ്. 110 കോടി രൂപയാണ് ഡിസംബര്‍ പാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 42 കോടി രൂപ കുറിച്ച സ്ഥാനത്താണിത്.
വരുമാനം 2.4 ശതമാനം ഉയര്‍ത്തി 2316..8 കോടി രൂപയാക്കാനും സാധിച്ചു. പാസഞ്ചര്‍ റവന്യൂ പെര്‍ അവൈലബിള്‍ സീറ്റ്-കിലോമീറ്റര്‍ (RASK) കഴിഞ്ഞ വര്‍ഷം ഇതേ പാദത്തെ അപേക്ഷിച്ച് 27 ശതമാനം വര്‍ധിച്ചു. 15 പുതിയ റൂട്ടുകള്‍ ആരംഭിച്ച എയര്‍ലൈന്‍ 254 ചാര്‍ട്ടര്‍ ഫ്‌ലൈറ്റുകളാണ് പ്രവര്‍ത്തിപ്പിച്ചത്.
എയര്‍ കാര്‍ഗോ സര്‍വീസ് ആയ സ്പൈസ് എക്സ്പ്രസ് ഈ പാദത്തില്‍ 12 കോടി രൂപ അറ്റാദായവും 120 കോടി രൂപ വരുമാനവും നേടിയിട്ടുണ്ട്.2023 സാമ്പത്തികവര്‍ഷത്തെ സെപ്തംബര്‍ പാദത്തില്‍ പ്രമുഖ എയര്‍ലൈന്‍ ഓപറേറ്റര്‍ 833 കോടി രൂപ നഷ്ടം നേരിട്ടിരുന്നു. ലക്ഷ്യം വച്ചതിനേക്കാള്‍ ഉയര്‍ച്ച നേടിയതിന്റെ ആഹ്ലാദം പങ്കിട്ട ചെയര്‍മാന്‍ അജയ് സിംഗ്, പക്ഷെ ഉയരുന്ന ഇന്ധന വിലയില്‍ ആശങ്കരേഖപ്പെടുത്തുന്നു.
രൂപയുടെ തകര്‍ച്ച വെല്ലുവിളി ഉയര്‍ത്തുന്നതായി അദ്ദേഹം പറഞ്ഞു.12.15 ശതമാനം ഉയര്‍ച്ച നേടി 39.70 രൂപയിലാണ് എയര്‍ലൈന്‍ സ്‌റ്റോക്ക് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.