
മുംബൈ: സ്‌പൈസ് ജെറ്റ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 233.85 കോടി രൂപയുടെ അറ്റ നഷ്ടമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 153.8 കോടി രൂപയുടെ അറ്റാദായം റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്താണിത്.
വരുമാനം 34 ശതമാനം ഇടിഞ്ഞ് 1120.2 കോടി രൂപയായപ്പോള്‍ സീറ്റ് കിലോമീറ്ററിന് യാത്രക്കാരില്‍ നിന്നുള്ള വരുമാനം (PAX RASK) 4.74 രൂപയായി. പാസഞ്ചര്‍ ലോഡ് ഫാക്ടര്‍ (പിഎല്‍എഫ്) 86 ശതമാനം. സര്‍വീസ് നിര്‍ത്തിവച്ച വിമാനങ്ങളുമായി ബന്ധപ്പെട്ട ചെലവുകളും അവ സര്‍വീസിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ചെലവുകളും ഫലത്തെ സ്വാധീനിച്ചതായി മാനേജ്‌മെന്റ് അറിയിക്കുന്നു.
നെറ്റ് വര്‍ത്ത് 446 കോടി രൂപയായി മെച്ചപ്പെട്ടിട്ടുണ്ട്. മുന്‍വര്‍ഷത്തിലിത് 2398 കോടി രൂപ ഡെഫിസിറ്റായിരുന്നു.
കാര്‍ലൈല്‍ ഏവിയേഷന്‍ മാനേജ്മെന്റ് ലിമിറ്റഡുമായി 121.18 മില്യണ്‍ ഡോളറിന്റെ മുഴുവന്‍ പാട്ടക്കരാര്‍ പുനഃക്രമീകരിക്കുന്നതിനുള്ള നിബന്ധനകള്‍ അന്തിമമാക്കിയതായും ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഉള്‍പ്പെടുത്തുന്നതിനായി 10 ബോയിംഗ് 737 വിമാനങ്ങള്‍ക്കുള്ള പാട്ടക്കരാര്‍ നേടിയതായും കമ്പനി പറഞ്ഞു.