എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

എൻസിഡി ഇഷ്യൂവിലുടെ മൂലധനം സമാഹരിക്കാൻ സ്പന്ദന സ്ഫൂർട്ടി

മുംബൈ: നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകളുടെ (എൻസിഡി) ഇഷ്യൂവിലുടെ മൂലധനം സമാഹരിക്കാൻ ഒരുങ്ങി സ്പന്ദന സ്ഫൂർട്ടി ഫിനാൻഷ്യൽ. എൻസിഡി ഇഷ്യൂവിലുടെ മൂലധനം സമാഹരിക്കാൻ ഉള്ള നിർദ്ദേശം 2022 നവംബർ 1-ന് ചേരുന്ന തങ്ങളുടെ ബോർഡ് യോഗം പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്യുമെന്ന് കമ്പനി അറിയിച്ചു.

പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിലായിരിക്കും ഈ ഇഷ്യൂ എന്ന് കമ്പനി കൂട്ടിച്ചേർത്തു. പ്രൊമോട്ടറും പ്രൊമോട്ടർ ഗ്രൂപ്പും ചേർന്ന് കമ്പനിയിൽ 63.03 ശതമാനം ഓഹരികൾ കൈവശം വച്ചിട്ടുണ്ട്.

ഒരു ഗ്രാമീണ കേന്ദ്രീകൃത നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയും വൈവിധ്യമാർന്ന സാന്നിധ്യമുള്ള മൈക്രോഫിനാൻസ് ലെൻഡറുമാണ് (NBFC-MFI) സ്പന്ദന സ്ഫൂർട്ടി ഫിനാൻഷ്യൽ. കഴിഞ്ഞ പാദത്തിൽ കമ്പനി 55.15 കോടി രൂപയുടെ ഏകീകൃത അറ്റാദായമാണ് രേഖപ്പെടുത്തിയത്.

ഈ വാർത്തയെ തുടർന്ന് വെള്ളിയാഴ്ച സ്പന്ദന സ്ഫൂർട്ടി ഓഹരി 1.02% ഉയർന്ന് 599.50 രൂപയിലെത്തി.

X
Top