നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

സ്‌പേസ് എക്‌സ് എക്കോസ്റ്റാറില്‍നിന്ന് 17 ബില്യണ്‍ ഡോളറിന് വയര്‍ലെസ് സ്‌പെക്ട്രം ലൈസന്‍സുകള്‍ വാങ്ങും

മൊബൈല്‍ ഫോണ്‍ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനിടയുള്ള സുപ്രധാന കരാറില്‍ ഏർപ്പെട്ട് ഇലോണ്‍ മസ്ക് നേതൃത്വം നല്‍കുന്ന ബഹിരാകാശ സംരംഭമായ സ്പേസ് എക്സ്. യുഎസ് ആസ്ഥാനമായുള്ള എക്കോസ്റ്റാറില്‍നിന്ന് ഏകദേശം 17 ബില്യണ്‍ (17,00 കോടി) ഡോളറിന് വയർലെസ് സ്പെക്‌ട്രം ലൈസൻസുകള്‍ വാങ്ങാൻ കമ്ബനി ധാരണയിലെത്തി.

സ്പേസ് എക്സിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിനെ മൊബൈല്‍ കണക്റ്റിവിറ്റിയിലേക്ക് വികസിപ്പിക്കാൻ ഈ സ്പെക്‌ട്രം ഉപയോഗിക്കും. ഇതോടെ ഭാവിയില്‍ സ്പേസ് എക്സ് പിന്തുണയ്ക്കുന്ന ഒരു 5ജി നെറ്റ്വർക്കിനുള്ള സാധ്യതയാണ് തെളിയുന്നതെന്ന് നിരീക്ഷകർ പറയുന്നു.

യുഎസില്‍ വെറൈസണ്‍, എടിആൻഡ്ടി, ടി-മൊബൈല്‍ തുടങ്ങിയ ഭീമന്മാർ നിലവില്‍ നേതൃത്വം നല്‍കുന്ന ടെലികോം വ്യവസായരംഗം ഈ നീക്കത്തെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. ഈ നീക്കത്തിലൂടെ സ്റ്റാർലിങ്കിനെ ഒരു ഉപഗ്രഹ ബ്രോഡ്ബാൻഡ് ദാതാവായി മാത്രമല്ല, മൊബൈല്‍ നെറ്റ്വർർക്ക് രംഗത്തെ ഒരു പ്രധാന കമ്പനിയായും മസ്ക് മാറ്റിയെടുത്തേക്കും.

നിലവിലുള്ള ഓപ്പറേറ്റർമാർക്ക് പരിമിതമായ കവറേജ് നല്‍കുന്ന വിദൂര – ഗ്രാമീണ മേഖലകളിലായിരിക്കും ഇതിന്റെ ഏറ്റവും വലിയ സ്വാധീനമെന്ന് വിദഗ്ധർ വിലയിരുത്തുന്നതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. മസ്ക് തന്നെ ഇതേക്കുറിച്ച്‌ നേരത്തെ സൂചന നല്‍കിയിട്ടുണ്ട്. എവിടെ നിന്നും വീഡിയോകള്‍ കാണാൻ സാധിക്കണം എന്നതായിരിക്കും പുതിയ സ്പെക്‌ട്രം കരാറിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

കരാറിന്റെ ഭാഗമായി എക്കോസ്റ്റാറിന്റെ ബൂസ്റ്റ് മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് സ്റ്റാർലിങ്കിന്റെ ഡയറക്‌ട്-ടു-സെല്‍ സേവനവും ലഭ്യമാകും. പരമ്പരാഗത നെറ്റ്വർക്കുകള്‍ക്ക് എത്താൻ കഴിയാത്ത സ്ഥലങ്ങളിലേക്ക് കണക്റ്റിവിറ്റി വ്യാപിപ്പിക്കാൻ ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ബൂസ്റ്റ് വരിക്കാർക്ക് ‘വേഗതയേറിയതും കൂടുതല്‍ ലാഭകരവുമായ രീതിയില്‍ ഉപഗ്രഹ സേവനങ്ങള്‍ ലഭ്യമാക്കാൻ ഈ കരാർ സഹായിക്കുമെന്ന് എക്കോസ്റ്റാർ പ്രസിഡന്റ് ഹമീദ് അഖാവൻ വിശേഷിപ്പിച്ചു. ടി-മൊബൈലുമായി സഹകരിച്ച്‌ സ്റ്റാർലിങ്ക് ഇതിനകം ഒരു ഉപഗ്രഹ ടെക്സ്റ്റിംഗ് സേവനം പരീക്ഷിച്ചിരുന്നു. ഇത് ‘ടി-സാറ്റലൈറ്റ്’ എന്ന പേരില്‍ പ്രതിമാസ ഫീസോടെയാണ് ആരംഭിച്ചത്.

പുതിയ സ്പെക്‌ട്രം കൈവശം വന്നതോടെ ഈ വർഷം ഡാറ്റാ സേവനങ്ങളും അതിനുശേഷം വോയിസ് കോളിംഗും ഉള്‍പ്പെടുത്തി തങ്ങളുടെ സേവനങ്ങള്‍ ഉടൻ വിപുലീകരിക്കുമെന്ന് കമ്പനി പറയുന്നു. ഇതോടെ പ്രമുഖ മൊബൈല്‍ ഓപ്പറേറ്റർമാരുമായി സ്പേസ് എക്സ് നേരിട്ട് മത്സരത്തിനിറങ്ങിയേക്കും.

മസ്കിന്റെ പദ്ധതികള്‍ വിജയിച്ചാല്‍ വരുംകാലത്ത് ഉപയോക്താക്കള്‍ക്ക് ഭൂമിയിലെ ടവറുകളെ മാത്രം ആശ്രയിക്കാതെ ഉപഗ്രഹങ്ങള്‍ വഴി നേരിട്ട് കോളുകള്‍ ചെയ്യാനും ഇന്റർനെറ്റ് ഉപയോഗിക്കാനും കഴിഞ്ഞേക്കും.

X
Top