ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഇന്ത്യന്‍ കമ്പനികളുടെ റേറ്റിംഗ് അപ്‌ഗ്രേഡ് ചെയ്ത് എസ്ആന്റ്പി

മുംബൈ: രാജ്യത്തെ പ്രധാന 10 സാമ്പത്തിക സേവന ദാതാക്കളുടെയുള്‍പ്പടെ നിരവധി കമ്പനികളുടെ റേറ്റിംഗ്‌സ് അപ്‌ഗ്രേഡ് ചെയ്തിരിക്കയാണ് എസ്ആന്റ്പി ഗ്ലോബല്‍ റേറ്റിംഗ്‌സ്. എസ്ബിഐ, എച്ച്ഡിഎഫ്‌സി,ടാറ്റ കാപിറ്റല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് ലിമിറ്റഡ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക് എന്നീ ഏഴ് ഇന്ത്യന്‍ ബാങ്കുകളുടെയും ബജാജ് ഫിനാന്‍സ്, ടാറ്റ ക്യാപിറ്റല്‍, എല്‍ ആന്‍ഡ് ടി ഫിനാന്‍സ് എന്നീ മൂന്ന് ധനകാര്യ കമ്പനികളുടെയും ദീര്‍ഘകാല ഇഷ്യൂവര്‍ ക്രെഡിറ്റ് റേറ്റിംഗുകളാണ് എസ് & പി ഉയര്‍ത്തിയത്.

ഇതിന് പുറമെ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പ് ലിമിറ്റഡ് (ഒഎന്‍ജിസി), പവര്‍ ഗ്രിഡ് കോര്‍പ്പ് ഓഫ് ഇന്ത്യ ലിമിറ്റഡ്, എന്‍ടിപിസി ലിമിറ്റഡ്, ടാറ്റ പവര്‍ കമ്പനി ലിമിറ്റഡ് എന്നിവയുടെ ക്രെഡിറ്റ് റേറ്റിംഗുകള്‍ ‘ബിബിബി-‘ യില്‍ നിന്ന് ‘ബിബിബി’ ആയും എക്‌സ്‌പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ഇന്ത്യ (ഇന്ത്യ എക്സിം), ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഐആര്‍എഫ്സി) എന്നിവയുടെ ദീര്‍ഘകാല ഇഷ്യൂവര്‍ ക്രെഡിറ്റ് റേറ്റിംഗുകള്‍ ‘ബിബിബി-‘ ല്‍ നിന്ന് ‘ബിബിബി’ ആയും ഏജന്‍സി ഉയര്‍ത്തി.

മാത്രമല്ല, ഇന്ത്യയുടെ സോവറിന്‍ റേറ്റിംഗാണ് പല ധനകാര്യ സ്ഥാപനങ്ങളുടേയും റേറ്റിംഗ് പരിമിതപ്പെടുത്തുന്നതെന്ന് ആഗോള ഏജന്‍സി പറഞ്ഞു. ധനകാര്യ സ്ഥാപനങ്ങളില്‍ ഔദ്യോഗിക സംവിധാനത്തിന്റെ സ്വാധീനം കാരണമാണിത്.

ഇന്ത്യയിലെ ധനകാര്യ സ്ഥാപനങ്ങള്‍ രാജ്യത്തിന്റെ വളര്‍ച്ചയെ നയിക്കുന്നത് തുടരും. ഘടനാപരമായ മെച്ചപ്പെടുത്തലുകളും കിട്ടാകടങ്ങള്‍ തിരിച്ചുപിടിക്കുന്നതുമാണ് ഇതിനവരെ സഹായിക്കുന്നത്.

X
Top