സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പിന് വരുമാന വര്‍ദ്ധനവ് അനിവാര്യം- സാമ്പത്തിക വിദഗ്ധര്‍വിലക്കയറ്റത്തിൽ 6-ാം മാസവും ഒന്നാമതായി കേരളംരാജ്യം ജിഎസ്ടി മേക്ക് ഓവറിലേക്ക്; പരിഷ്കാരത്തിന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പച്ചക്കൊടിഇന്ത്യൻ കയറ്റുമതി ജൂണിൽ 3,514 കോടി ഡോളറിലെത്തിഉത്പന്നങ്ങളുടെ എംആര്‍പി സംവിധാനത്തിൽ പുനക്രമീകരണം വരുത്തിയേക്കും

ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം നിലനിര്‍ത്തി എസ്ആന്റ്പി റേറ്റിംഗ്സ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ വളര്‍ച്ച പ്രവചനം 6 ശതമാനമായി നിലനിര്‍ത്തിയിരിക്കയാണ് എസ്ആന്റ്പി ഗ്ലോബല്‍ റേറ്റിംഗ്‌സ്. മാത്രമല്ല, ഏഷ്യ പസഫിക് മേഖലയില്‍ വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറും. ആഭ്യന്തര ഡിമാന്റാണ് വളര്‍ച്ചയെ നയിക്കുന്ന ചാലക ശക്തി.

”ഇന്ത്യ, വിയറ്റ്‌നാം, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ 6 ശതമാനം അതിവേഗ വളര്‍ച്ചയാണ് ഞങ്ങള്‍ കാണുന്നത്,” എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗ്‌സ് ഏഷ്യ-പസഫിക് ത്രൈമാസ സാമ്പത്തിക അപ്‌ഡേറ്റില്‍ പറഞ്ഞു.

”ഇടത്തരം വളര്‍ച്ചാ കാഴ്ചപ്പാട് താരതമ്യേന ശക്തമാണ്. വളര്‍ന്നുവരുന്ന ഏഷ്യന്‍ സമ്പദ്വ്യവസ്ഥകള്‍ 2026 വരെ അതിവേഗം വളരുന്നവയായി തുടരും,”എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗിലെ ഏഷ്യ-പസഫിക് ചീഫ് ഇക്കണോമിസ്റ്റ് ലൂയിസ് കുയിജ്‌സ് അറിയിക്കുന്നു.

റീട്ടെയില്‍ പണപ്പെരുപ്പം ഈ സാമ്പത്തിക വര്‍ഷം 6.7 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയാന്‍ സാധ്യതയുണ്ടെന്നും അടുത്ത വര്‍ഷം ആദ്യം മാത്രമേ റിസര്‍വ് ബാങ്ക് പലിശനിരക്ക് കുറയ്ക്കുകയുള്ളൂവെന്നും എസ് ആന്‍ഡ് പി വിലയിരുത്തി. സാധാരണ മണ്‍സൂണ്‍ ലഭ്യമാകുമെന്ന അനുമാനത്തിലാണ് പ്രവചനം. കൂടാതെ ക്രൂഡ് വില കുറയുന്നതും പണപ്പെരുപ്പം കുറയ്ക്കും.

ചൈനയുടെ വളര്‍ച്ച പ്രവചനം 5.5 ശതമാനത്തില്‍ നിന്നും 5.2 ശതമാനമായി കുറയ്ക്കാന്‍ എസ്ആന്റ്പി തയ്യാറായിട്ടുണ്ട്. ആഗോള വളര്‍ച്ച അനുമാനം അതേസമയം മാറ്റമില്ലാതെ നിലനിര്‍ത്തി.

X
Top