ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഇറാനുമായുള്ള സംഘർഷം നീണ്ടുനിന്നാൽ ഇസ്രായേലിന്റെ റേറ്റിങ് താഴ്ത്തുമെന്ന് എസ്&പി

വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം നീണ്ടുനിന്നാൽ ഇസ്രായേലിന് സാമ്പത്തികരംഗത്തും തിരിച്ചടിയുണ്ടാവുമെന്ന് പ്രവചനങ്ങൾ. സംഘർഷം നീണ്ടുനിൽക്കുകയാണെങ്കിൽ ഇറാന്റെ ക്രെഡിറ്റ് റേറ്റിങ് കുറക്കുമെന്ന് എസ്&പി മുന്നറിയിപ്പ് നൽകി. ഇനിയും ക്രെഡിറ്റ് റേറ്റിങ് കുറക്കാനുള്ള നടപടികളുണ്ടാവുമെന്നാണ് സൂചന.

രണ്ടാഴ്ച കൊണ്ട് ഇറാന്റെ ആണവകേന്ദ്രങ്ങൾ തകർക്കുമെന്നാണ് ഇസ്രായേൽ അവകാശവാദം. ഇതിന് സാധിച്ചില്ലെങ്കിൽ ഇസ്രായേലിന്റെ ക്രെഡിറ്റ് റേറ്റിങ് ഇനിയും കുറക്കുമെന്ന് എസ്&പി മുന്നറിയിപ്പ് നൽകുന്നു.

പ്രശ്നത്തിന് നയതന്ത്രപരിഹാരമുണ്ടാകാനുള്ള സാധ്യത വിരളമാണെന്നും എസ്&പി വ്യക്തമാക്കുന്നു. ഇതും ഇസ്രായേലിന്റെ ക്രെഡിറ്റ് റേറ്റിങ്ങിനെ ബാധിക്കുമെന്നാണ് സൂചന.

കഴിഞ്ഞ വർഷം എസ്&പി ഇസ്രായേലിന്റെ ക്രെഡിറ്റ് റേറ്റിങ് രണ്ട് തവണ കുറച്ചിരുന്നു. ഗസ്സയിൽ ഉൾപ്പടെ യുദ്ധവുമായി ഇസ്രായേൽ മുന്നോട്ട് പോകുന്നതിനിടെയാണ് ക്രെഡിറ്റ് റേറ്റിങ് കുറച്ചത്.

ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്റെ ആസ്ഥാനത്തിന് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇറാനിയൻ ദേശീയമാധ്യമങ്ങളാണ് ആക്രമണം നടത്തിയ വിവരം അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് ഇറാൻ മൊസാദ് ആസ്ഥാനം ആക്രമിച്ചിരിക്കുന്നത്.

ഇസ്രായേലിന്റെ നാലാമത്തെ എഫ്-35 വിമാനവും ഇറാൻ വെടിവെച്ചിട്ടു. ഇറാൻ ന്യൂസ് ഏജൻസിയായ ഇർനയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തബിരിസിൽ വെച്ചാണ് വിമാനം വെടിവെച്ചിട്ടതെന്ന് ഇറാൻ അറിയിച്ചു.

X
Top