ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

എസ്പി ഗ്രൂപ്പിന്റെ പിന്തുണയുള്ള അഫ്കോണ്‍സ് ഐപിഒയ്ക്ക്, നിക്ഷേപ ബാങ്കുകളുമായി ചര്‍ച്ച തുടങ്ങി

ന്യൂഡല്‍ഹി: പ്രാരംഭ പബ്ലിക് ഓഫര്‍ (ഐപിഒ) വഴി 5000-8000 കോടി രൂപ സമാഹരിക്കാനൊരുങ്ങുകയാണ് ഷാപൂര്‍ജി പല്ലോജി ഗ്രൂപ്പിലെ കണ്‍സ്ട്രക്ഷന്‍,എഞ്ചിനീയറിംഗ് കമ്പനി അഫ്കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ച്വര്‍. ഇതിനായി അഞ്ച് നിക്ഷേപ ബാങ്കുകളെ കമ്പനി ഷോര്‍ട്ട്ലിസ്റ്റ് ചെയ്തതായി മണികണ്ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2019 ല്‍ ലിസ്റ്റ് ചെയ്ത സ്റ്റെര്‍ലിംഗ് ആന്റ് വില്‍സണ്‍ സോളാറാണ് അവസാനമായി ഐപിഒ നടത്തിയ ഗ്രൂപ്പ് കമ്പനി.

”’അതെ, ഐസിഐസിഐ സെക്യൂരിറ്റീസ്, ഡാം ക്യാപിറ്റല്‍, നൊമുറ, ജെഫറീസ്, എസ്ബിഐ ക്യാപിറ്റല്‍ എന്നീ ആഭ്യന്തര, വിദേശ നിക്ഷേപ ബാങ്കുകളെ ഞങ്ങള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്,” അഫ്കോണ്‍സ് പ്രതിനിധി പ്രതികരിച്ചു. ഐപിഒ വഴി പ്രമോട്ടര്‍മാരായ എസ്പി ഗ്രൂപ്പ് ഓഹരികള്‍ വിറ്റഴിച്ചേയ്ക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. സമാഹരിക്കുന്ന തുക കടബാധ്യതകള്‍ തീര്‍ക്കാന്‍ ഉപയോഗിക്കും.

ഏകദേശം 2 ബില്യണ്‍ ഡോളര്‍ വരെ സമാഹരിക്കാന്‍ കഴിയുന്ന വിധത്തില്‍ അഫ്കോണ്‍സിലെ ഓഹരി വില്‍പന എസ്പി ഗ്രൂപ്പ് പരിഗണിക്കുന്നതായി ബ്ലുംബര്‍ഗ് ഏപ്രിലില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രാരംഭ പബ്ലിക് ഓഫറിനായി അഫ്കോണ്‍സ് ബാങ്കുകളുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി ജൂണ്‍ 21 ന് ഇക്കണോമിക് ടൈംസും റിപ്പോര്‍ട്ട് ചെയ്തു.

X
Top