എണ്ണ ലഭ്യതയിൽ ഇന്ത്യ സുരക്ഷിതമെന്ന് പ്രധാനമന്ത്രി; കൈവശമുള്ളത് 53 ലക്ഷം മെട്രിക് ടൺ എണ്ണ, 41 രാജ്യങ്ങളിൽനിന്ന് ഇറക്കുമതിവിമാന ടിക്കറ്റ് നിരക്കുകൾക്ക് ഏർപ്പെടുത്തിയ പരിധി കേന്ദ്രം പിൻവലിച്ചുക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കും

സോവറിൻ ഗോൾഡ് ബോണ്ടിന് 22 വരെ അപേക്ഷിക്കാം

റിസർവ് ബാങ്കിന്റെ ഈ സാമ്പത്തിക വർഷത്തിലെ മൂന്നാം ഘട്ട സോവറിൻ ഗോൾഡ് ബോണ്ട് (എസ്ജിബി) വിൽപന ആരംഭിച്ചു. 22 വരെ അപേക്ഷിക്കാം. ഈ വർഷം ഇതുവരെ സ്വർണവിലയിലുണ്ടായ വർധന 10 ശതമാനത്തിലേറെയാണ്.

സ്വർണത്തിൽ ഡിജിറ്റലായി നടത്തുന്ന നിക്ഷേപമാണിത്. ഭൗതിക രൂപത്തിൽ സ്വർണം സൂക്ഷിച്ചുവയ്ക്കുന്ന ‘റിസ്ക്’ ഒഴിവാക്കാം. സ്വർണത്തിന്റെ വിപണി മൂല്യം മച്യുരിറ്റി തുകയായി ലഭിക്കും. പ്രതിവർഷം 2.5% പലിശ ലഭിക്കുമെന്നതും ആകർഷണം.

ഗ്രാമിന് 6199 രൂപയാണ് ബോണ്ടിന്റെ ഇഷ്യൂ വില. ഓൺലൈനായി വാങ്ങുമ്പോൾ ഗ്രാമിന് 50 രൂപ ഇളവു ലഭിക്കും. 8 വർഷമാണ് ബോണ്ടുകളുടെ കാലാവധി. അഞ്ചാം വർഷം മുതൽ നിക്ഷേപങ്ങൾ പിൻവലിക്കാം. കാലാവധിക്കുശേഷം പിൻവലിച്ചാൽ മൂലധനനേട്ടനികുതി ഒഴിവാകും.

ഇന്ത്യൻ പൗരത്വമുള്ള ആർക്കും ഗോൾഡ് ബോണ്ട് വാങ്ങാം. ഒരു ഗ്രാം മുതൽ നിക്ഷേപം നടത്താം. ഇത്തരത്തിൽ ഒരു വർഷം 4 കിലോഗ്രാം വരെ (വ്യക്തികൾക്ക്) സ്വർണം വാങ്ങാം.

ട്രസ്റ്റുകൾക്ക് 20 കിലോഗ്രാം വരെയും. ബാങ്കുകൾ, സ്റ്റോക്ക് ഹോൾഡിങ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, ക്ലിയറിങ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, സ്റ്റോക് എക്സ്ചേഞ്ചുകൾ, പോസ്റ്റ് ഓഫിസുകൾ എന്നിവ വഴി ബോണ്ട് വാങ്ങാം.

X
Top