
കോഴിക്കോട്: സതേൺ ഡെയറി ഫുഡ് കോൺക്ലേവ് ജനുവരി 8 മുതൽ 10 വരെ കോഴിക്കോട് നടക്കുമെന്ന് മിൽമ ചെയർമാൻ കെഎസ് മണി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കാലിക്കറ്റ് ട്രേഡ് സെന്ററില്‍ (വര്‍ഗ്ഗീസ് കുര്യന്‍ നഗര്‍) നടക്കുന്ന കോണ്‍ക്ലേവിന്റെ പ്രമേയം ആഗോള ആരോഗ്യത്തിനായി ക്ഷീര – ഭക്ഷ്യ സംവിധാനങ്ങളെ പരിവര്‍ത്തനം ചെയ്യുക എന്നതാണ്. ഇന്ത്യന്‍ ഡെയറി അസോസിയേഷന്‍ (സൗത്ത് സോണ്‍, കേരള ചാപ്റ്റര്‍) മില്‍മ, കേരള വെറ്റിനറി ആന്റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി, ക്ഷീര വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് കോണ്‍ക്ലേവ് നടത്തുന്നത്. മില്‍മയാണ് പ്രധാന സ്‌പോണ്‍സര്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള നയരൂപ കര്‍ത്താക്കള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍, സാങ്കേതിക വിദഗ്ധര്‍, ഗവേഷകര്‍, സംരംഭകര്‍ എന്നിവര്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും. ജനുവരി 9ന് കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, തെലുങ്കാന, ആന്ധ്ര തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ 5 മന്ത്രിമാര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്.
1000 പ്രതിനിധികളും, 1200 ക്ഷീര കര്‍ഷകരും കോണ്‍ക്ലേവില്‍ സംബന്ധിക്കും. മില്‍മ, ഡോഡ്‌ല ഡെയറി, ഹെറിറ്റേജ് ഫുഡ്‌സ് ലിമിറ്റഡ്, ക്രീംലൈന്‍ ഡെയറി പ്രൊഡക്ട്‌സ് ലിമിറ്റഡ്, മില്‍ക്കി മിസ്റ്റ് ഡെയറി ഫുഡ് ലിമിറ്റഡ്, കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍(കെ എം എഫ്), ആവിന്‍, സംഘം ഡെയറി തുടങ്ങിയ ദക്ഷിണേന്ത്യയിലെ പ്രമുഖ ഡെയറി കമ്പനികളും ഫുഡ് മാനുഫാക്‌ചേഴ്‌സും കോണ്‍ക്ലേവില്‍ പങ്കാളികളാകും.
150 സ്റ്റാളുകളോടെയുള്ള വിപുലമായ എക്‌സിബിഷനാണ് കോണ്‍ക്ലേവിനോടനുബന്ധിച്ച് ഒരുക്കുന്നത്. ഫുഡ് കോൺക്ലേവിന്റെ ലോഗോ പ്രകാശനം മിൽമ ചെയർമാൻ കെഎസ് മണി, ഐഡിഎ കേരള ചാപ്റ്റർ ചെയർമാൻ എസ്എൻ രാജകുമാർ, മുൻ ഐഡിഎ ചെയർമാൻ ഡോ. പിഐ ഗീവർഗീസ് എന്നിവർ ചേർന്ന് നിർവഹിച്ചു. വാർത്താ സമ്മേളനത്തിൽ കെഎസ് മണി, ഡോ. എസ്എൻ. രാജകുമാർ, കെ സി ജെയിംസ്, ഡോ. പിഐ ഗീവർഗീസ്, ഐഎസ് അനിൽ കുമാർ എന്നിവർ പങ്കെടുത്തു.






