8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

സൗത്ത് ഇന്ത്യൻ ബാങ്ക് വായ്പകളുടെ എംസിഎൽആർ കുറച്ചു

സൗത്ത് ഇന്ത്യൻ ബാങ്ക് വായ്പകളുടെ പലിശനിരക്ക് നിർണയത്തിന്റെ മാനദണ്ഡങ്ങളിലൊന്നായ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിങ് റേറ്റിൽ (എംസിഎൽആർ) നേരിയ ഇളവു വരുത്തി. ജൂലൈ 20ന് പ്രാബല്യത്തിൽ വരുന്നവിധം 0.05% കുറവാണ് വരുത്തിയത്. ജൂൺ 20നും 0.05% കുറച്ചിരുന്നു.

എംസിഎൽആർ ബാധകമായ വായ്പകളുടെ പ്രതിമാസ തിരിച്ചടവുതുകയും (ഇഎംഐ) ആനുപാതികമായി കുറയുമെന്നത് ഇടപാടുകാർക്ക് നേട്ടമാകും.

വിവിധ തിരിച്ചടവ് കാലാവധിക്ക് അനുസൃതമായ പുതുക്കിയ നിരക്കുകൾ ഇങ്ങനെ:

(ബ്രായ്ക്കറ്റിൽ നിലവിലെ നിരക്ക്)
∙ ഓവർനൈറ്റ് : 7.60% (7.65%)
. ഒരുമാസം : 8.25% (8.30%)
∙ മൂന്നു മാസം : 9.55% (9.60%)
∙ 6 മാസം : 9.60% (9.65%)
∙ ഒരുവർഷം : 9.70% (9.75%)

എന്താണ് എംസിഎൽആർ?
ബാങ്കുകൾ വിതരണം ചെയ്യുന്ന വായ്പകളുടെ അടിസ്ഥാന മാനദണ്ഡങ്ങളിലൊന്നാണ് എംസിഎൽആർ. ഇതിലും കുറഞ്ഞനിരക്കിൽ വായ്പകൾ അനുവദിക്കാൻ‌ ബാങ്കുകളെ ചട്ടം അനുവദിക്കുന്നില്ല. 2016ലാണ് റിസർവ് ബാങ്ക് എംസിഎൽആർ അവതരിപ്പിച്ചത്.

റിസർവ് ബാങ്കിന്റെ റീപ്പോനിരക്ക്, ബാങ്കുകളുടെ പ്രവർത്തനച്ചെലവ്, കരുതൽ ധന അനുപാതം (സിആർആർ), വായ്പയുടെ കാലാവധി തുടങ്ങിയവ വിലയിരുത്തിയാണ് എംസിഎൽആർ നിർണയം. ഓരോ ബാങ്കിലും ഇതു വ്യത്യാസപ്പെട്ടിരിക്കും.

X
Top