റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

സോണിയുമായി കൈകോർത്ത് ഹോണ്ട മോട്ടോർ

ന്യൂഡൽഹി: 2025-ൽ ഇലക്ട്രിക് കാറുകളുടെ വില്പന ആരംഭിക്കാൻ തുല്യ ഉടമസ്ഥതയിലുള്ള സംയുക്ത സംരംഭം ആരംഭിക്കാൻ ഒരുങ്ങുന്നതായി പ്രഖ്യാപിച്ച് ജപ്പാനിലെ സോണിയും, ഹോണ്ട മോട്ടോറും. നിലവിൽ ഹോണ്ട ഇ എന്ന ഒരു ഇവി വാഹനം മാത്രം വിൽക്കുന്ന കാർ നിർമ്മാതാവ്, 2030 ഓടെ 30 ഇവി മോഡലുകൾ പുറത്തിറക്കാനും പ്രതിവർഷം 2 ദശലക്ഷം ഇവികൾ നിർമ്മിക്കാനും പദ്ധതിയിടുന്നതായി അറിയിച്ചു. സോണി ഹോണ്ട മൊബിലിറ്റി എന്ന് പേരിട്ടിരിക്കുന്ന സംയുക്ത സംരംഭത്തിലേക്ക് കാറുകൾ നിർമ്മിക്കുന്നതിലും വിൽക്കുന്നതിലും ഹോണ്ട അതിന്റെ വൈദഗ്ധ്യം കൊണ്ടുവരുമെന്നും, സമാനമായി സോണി അവരുടെ സോഫ്റ്റ്‌വെയർ, ടെക്‌നോളജി കഴിവുകൾ ഇതിൽ പ്രയോജനപ്പെടുത്തുമെന്നും കമ്പനികൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

ഈ സംയുക്ത സംരംഭത്തിനായി കമ്പനികൾ 5 ബില്യൺ യെൻ (37.52 ദശലക്ഷം ഡോളർ) വീതം നിക്ഷേപിക്കും. ഈ സംരംഭത്തിൽ മുതിർന്ന ഹോണ്ട എക്സിക്യൂട്ടീവായ യസുഹിദെ മിസുനോ ചെയർമാനും സിഇഒയുമായിരിക്കും. കൂടാതെ, സോണിയിലെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായ ഇസുമി കവാനിഷി ഇതിന്റെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായിരിക്കും.

X
Top