
മുംബൈ: പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിലെ 2 ശതമാനം ഓഹരികള്‍ സോഫ്റ്റ് ബാങ്ക് വിറ്റഴിച്ചു. ഓപ്പണ്‍ മാര്‍ക്കറ്റ് വഴി 200 ദശലക്ഷം ഡോളറിനായിരുന്നു വില്‍പന. കഴിഞ്ഞ ഒരു മാസമായി സോഫ്റ്റ് ബാങ്ക് പതിവായി പേടിഎം ഓഹരികള്‍ വില്‍ക്കുകയാണ്.
2021 നവംബറില്‍ ഫിന്‍ടെക് ലിസ്റ്റ് ചെയ്തതിന് ശേഷംആദ്യമായാണ് ജാപ്പനീസ് നിക്ഷേപകന്‍ പേടിഎമ്മിന്റെ ഓഹരികള്‍ ലാഭത്തില്‍ വില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ സോഫ്റ്റ്ബാങ്ക് പേടിഎം ഓഹരികള്‍ വില്‍ക്കുന്നുണ്ടെന്നും 550 മുതല്‍ 840 രൂപ വരെയുള്ള എല്ലാ ഓഹരി വില്‍പ്പന നഷ്ടമായിരുന്നെന്നും കമ്പനി ഉദ്യോഗസ്ഥന്‍പറഞ്ഞു. കഴിഞ്ഞമാസം തൊട്ട് മാത്രമാണ് വില്‍പന ലാഭത്തിലായത്.
2023 മെയ് 9 നും 2023 ജൂലൈ 13 നും ഇടയില്‍ നടത്തിയ വില്‍പ്പന പരമ്പരയില്‍ എസ്വിഎഫ് ഇന്ത്യ ഹോള്‍ഡിംഗ്സ് (കേമാന്‍) ലിമിറ്റഡ് വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ മൊത്തം 12,771,434 ഇക്വിറ്റി ഓഹരികള്‍ വിറ്റഴിച്ചു. സോഫ്റ്റ് ബാങ്കിന്റെ വിഭാഗമാണ് എസ്വിഎഎഫ് ഇന്ത്യ ഹോള്‍ഡിംഗ്സ്.സോഫ്റ്റ് ബാങ്കിന് ഇനി പേടിഎമ്മില്‍ 9.15 ശതമാനം ഓഹരിയാണുള്ളത്.