അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

22 ബില്യൺ ഡോളർ സമാഹരിച്ച് സോഫ്റ്റ് ബാങ്ക്

ഡൽഹി: ആലിബാബ ഗ്രൂപ്പ് ഹോൾഡിംഗ് ലിമിറ്റഡിന്റെ ഓഹരികൾ ഉപയോഗിച്ച് പ്രീപെയ്ഡ് ഫോർവേഡ് കരാറുകൾ വിറ്റഴിച്ച് സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കോർപ്പറേഷൻ 22 ബില്യൺ ഡോളർ സമാഹരിച്ചതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. സോഫ്‌റ്റ്‌ബാങ്ക് ഈ വർഷം അതിന്റെ ആലിബാബ ഓഹരിയുടെ മൂന്നിലൊന്ന് ഈ കരാറുകളിലൂടെ വിറ്റഴിച്ചുതായി റിപ്പോർട്ട് പറയുന്നു.

ഇതിലൂടെ ബോർഡ് സീറ്റ് നിലനിർത്തുന്നതിന് സോഫ്റ്റ്ബാങ്കിന് അതിന്റെ ഓഹരികൾ പരിധിക്ക് താഴെയായി ചുരുക്കാനും സാമ്പത്തിക പ്രസ്താവനകളിൽ അലിബാബയുടെ വരുമാനത്തിന്റെ വിഹിതം ഉൾപ്പെടുത്തുന്നത് തടയാനും കഴിയുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ റിപ്പോർട്ടിന് പിന്നാലെ ടോക്കിയോ ഓഹരി വിപണയിൽ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ ഓഹരികൾ 2.6% ഉയർന്നപ്പോൾ, ഹോങ്കോങ്ങിൽ അലിബാബയുടെ ഓഹരികൾ 4.7% ഉയർന്നു.

മാർച്ചിൽ അവസാനിച്ച വർഷത്തിൽ പുതിയ കരാറുകൾ, റോൾഓവറുകൾ, നിലവിലുള്ള കരാറുകൾ നേരത്തെ അവസാനിപ്പിക്കൽ എന്നിവയിൽ നിന്ന് അലിബാബ ഓഹരികൾ ഉപയോഗിച്ചുള്ള പ്രീപെയ്ഡ് ഫോർവേഡ് കരാറുകളിലൂടെ ഏകദേശം 13.17 ബില്യൺ ഡോളർ സമാഹരിച്ചതായി സോഫ്റ്റ്ബാങ്ക് വരുമാന റിപ്പോർട്ടിൽ പറഞ്ഞിരുന്നു. സോഫ്റ്റ്ബാങ്ക് സ്ഥാപകനായ മസയോഷി സൺ ആലിബാബയുടെ ആദ്യകാല പിന്തുണക്കാരനായിരുന്നു.

X
Top