ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

സംസ്ഥാനങ്ങളുടെ സബ്‌സിഡി ബില്ലുകള്‍; ആശങ്ക രേഖപ്പെടുത്തി ആര്‍ബിഐ

ന്യൂഡല്‍ഹി: സാമ്പത്തിക ഏകീകരണം സംഭവിക്കുമ്പോഴും സംസ്ഥാനങ്ങള്‍ സബ്‌സിഡിയിനത്തില്‍ കൂടുതല്‍ ചെലവഴിക്കുന്നതിനെതിരെ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ). അനാവശ്യ സബ്‌സിഡികള്‍ വികസന, മൂലധനചെലവ് പരിമിതപ്പെടുത്തുന്നതായി കേന്ദ്രബാങ്ക് അതിന്റെ സാമ്പത്തിക സ്ഥിരത റിപ്പോര്‍ട്ടില്‍ പറഞ്ഞു. സംസ്ഥാനങ്ങള്‍ നല്‍കിയ ആനുകൂല്യങ്ങള്‍ 2021,22 സാമ്പത്തികവര്‍ഷങ്ങളില്‍ യഥാക്രമം 12.9 ശതമാനം, 11.2 ശതമാനം എന്നിങ്ങനെ വര്‍ധിച്ചിരുന്നു.

റവന്യൂ ചെലവിന്റെ വലിയൊരു പങ്ക് സബ്സിഡികള്‍ മൂലമാണ്.2020 സാമ്പത്തിക വര്‍ഷത്തിലെ 7.8% മുതല്‍ കഴിഞ്ഞ വര്‍ഷത്തെ 8.2% വരെ. ആനുകൂല്യങ്ങളുടെ വിശദാംശങ്ങളിലേയ്ക്ക് കേന്ദ്രബാങ്ക് കടന്നിട്ടില്ല.

എന്നാല്‍ ബജറ്റ് എസ്റ്റിമേറ്റ് കൈവരിക്കാനുള്ള സംസ്ഥാന സര്‍ക്കാരുകളുടെ കഴിവിനെക്കുറിച്ച് സാമ്പത്തിക വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്ര(ICRA) പറയുന്നത് പ്രകാരം, റവന്യൂ ചെലവിലെ സബ്സിഡി വിഹിതം 2022 സാമ്പത്തിക വര്‍ഷത്തില്‍ 8.2% ആയി വര്‍ധിച്ചു. 2020 സാമ്പത്തിക വര്‍ഷത്തില്‍ 7.8% ആയിരുന്ന സ്ഥാനത്താണ് ഇത്.

2023 സാമ്പത്തിക വര്‍ഷത്തെ ആദ്യപകുതി അടങ്കല്‍, 1.56 ലക്ഷം കോടിയില്‍ നിന്ന് 1.59 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. അതേസമയം,18 സംസ്ഥാനങ്ങള്‍ മൂലധന ചെലവ് 23 സാമ്പത്തിക വര്‍ഷത്തില്‍ 6.2 ലക്ഷം കോടി രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. 2222 ലെ 4.5 ലക്ഷം കോടി രൂപയേക്കാള്‍ 37.8% വര്‍ധനവാണിത്.

X
Top