ഉത്പന്നങ്ങളുടെ എംആര്‍പി സംവിധാനത്തിൽ പുനക്രമീകരണം വരുത്തിയേക്കുംകാർഷിക മേഖല തുറക്കണമെന്ന് യുഎസ്; ചർച്ചയ്ക്കായി ഇന്ത്യൻ സംഘം വീണ്ടും യുഎസിൽവ്യാജ നികുതി കിഴിവ്: രാജ്യവ്യാപകമായി ആദായ നികുതി വകുപ്പിന്റെ റെയ്ഡ്ഇന്ത്യന്‍ വ്യോമയാന വ്യവസായം 3000 കോടി നഷ്ടത്തിലേയ്ക്ക് എന്നു റിപ്പോര്‍ട്ട്പ്രതിദിനം 650 ദശലക്ഷം ഇടപാടുകൾ; ‘വീസ’യെ മറികടന്ന് യുപിഐ

ഭവനവില കുതിച്ചുയരുന്നു, പണപ്പെരുപ്പത്തിനെതിരായ ആര്‍ബിഐ പോരാട്ടത്തിന് വെല്ലുവിളി

ന്യൂഡല്‍ഹി: ഉയരുന്ന ഭവന വിലയും വാടകയും പണപ്പെരുപ്പത്തെ തളയ്ക്കുന്നതില്‍ നിന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യെ തടയുന്നു. ഭവന വാടകയും അനുബന്ധ ചെലവുകളും നിലവില്‍ മൂന്നുവര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണ്. ഇന്ത്യന്‍ പണപ്പെരുപ്പത്തിന്റെ 10.07 ശതമാനവും ഈ ഘടകങ്ങളുടെ സംഭാവന ആയതിനാല്‍ മൊത്തം പണപ്പെരുപ്പത്തെ ഇവ ഉയര്‍ത്തുകയാണ്.

നഗരങ്ങളിലെ ഭവന പണപ്പെരുപ്പം 2022 ഡിസംബറില്‍ 4.47 ശതമാനമായാണ് ഉയര്‍ന്നത്.ഒരുവര്‍ഷം മുന്‍പ് ഇത് 3.61 ശതമാനവും 2020 ഡിസംബറില്‍ 3.21 ശതമാനവുമായിരുന്നു. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ സൂചിക നേരിയ തോതില്‍ കുറഞ്ഞെങ്കിലും, 2019 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് ഭവനവിലയുള്ളത്.

ഒക്ടോബറില്‍ ഭവന പണപ്പെരുപ്പം 4.58 ശതമാനം രേഖപ്പെടുത്തി.റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ അനറോക്ക പറയുന്നതനുസരിച്ച്
ഏഴ് മുന്‍നിര നഗരങ്ങളില്‍, വാടക ശരാശരി 20 ശതമാനം – 25 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ജനപ്രിയ ഹൗസിംഗ് സൊസൈറ്റികള്‍ 30 ശതമാനത്തിലധികം കുതിച്ചുചാട്ടം രേഖപ്പെടുത്തി.

ദേശീയ തലസ്ഥാന മേഖല, കൊല്‍ക്കത്ത, മുംബൈ മെട്രോപൊളിറ്റന്‍ മേഖല, പൂനെ, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു എന്നീ ഏഴ് നഗരങ്ങളില്‍ വീടുകളുടെ ശരാശരി വില ഒക്ടോബറിനും ഡിസംബറിനുമിടയില്‍ 4 ശതമാനം മുതല്‍ 7 ശതമാനം വരെയാണ് ഉയര്‍ന്നത്. പ്രോപ്പട്ടി വിദഗ്ധരില്‍ റോയിട്ടേഴ്‌സ് നടത്തിയ പോള്‍ പ്രകാരം മൊത്തത്തിലുള്ള സാമ്പത്തിക വളര്‍ച്ചയ്ക്ക് അനുസൃതമായി, അടുത്ത വര്‍ഷങ്ങളില്‍ ഭവന വിലകള്‍ ക്രമാനുഗതമായി ഉയരും. ഉയര്‍ന്ന പലിശനിരക്ക് അതിനൊരു തടസ്സമാകില്ല.

റിയല്‍റ്റി ഡെവലപ്പര്‍മാരായ അജ്‌മേര റിയാലിറ്റിയുടെയും ഇന്‍ഫ്രാ ഇന്ത്യയുടെയും ഡയറക്ടര്‍ ധവല്‍ അജ്‌മേര പറയുന്നതനുസരിച്ച് മുന്നോട്ട് പോകുമ്പോള്‍, ഉയര്‍ന്ന പലിശനിരക്ക് ഡിമാന്‍ഡിനെ ബാധിക്കാന്‍ സാധ്യതയില്ല.നിരക്കുകള്‍ 9 ശതമാനം കടക്കുന്നതുവരെയെങ്കിലും ഡിമാന്റ് ഉയര്‍ന്ന് നില്‍ക്കും. ആര്‍ബിഐ സമാഹരിച്ച ഭവന വില സൂചികയും കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ദശാബ്ദത്തിലെ ഉയര്‍ന്നനിരക്കിലെത്തിയിരുന്നു.

കഴിഞ്ഞവര്‍ഷം ഭക്ഷ്യവില സൃഷ്ടിച്ച പ്രതിസന്ധിയ്ക്ക് സമാനമാണിത്. അതേസമയം ഭക്ഷ്യവില വര്‍ദ്ധനവ് നിയന്ത്രണവിധേയമാക്കാന്‍ ഇതിനോടകം കേന്ദ്രബാങ്കിനായിട്ടുണ്ട്. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയ പണപ്പെരുപ്പം തുടര്‍ച്ചയായ രണ്ടാം മാസവും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ടോളറന്‍സ് പരിധിയായ 2-6 ശതമാനത്തിലൊതുങ്ങി.

യഥാക്രമം 5.88 ശതമാനവും 5.72 ശതമാനവുമാണ് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പണപ്പെരുപ്പം. എന്നാല്‍ കോര്‍ പണപ്പെരുപ്പം ഇപ്പോഴും 6 ശതമാനത്തില്‍ തുടരുകയാണ്. ഭവന വിലകള്‍ ഉപഭോക്തൃ വില പണപ്പെരുപ്പ ബാസ്‌ക്കറ്റിന്റെ ഭാഗമല്ലെങ്കിലും, അവയുടെ പ്രഭാവം നിര്‍മ്മാണത്തിലൂടെയും അസംസ്‌കൃത വസ്തുക്കളുടെ വിലകളിലൂടെയും ഉപഭോക്താക്കളിലേയ്‌ക്കെത്തുന്നു.

X
Top